മനക്കൊടിയിൽ തെങ്ങ് വീണ് വീട് തകർന്നു: ഒരാൾക്ക് പരിക്ക്

അരിമ്പൂർ: മനക്കൊടി ആശാരിമൂലയിൽ കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീടിനകത്തുണ്ടായിരുന്ന വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട് തലയിൽ വീണ് മകന് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നേമുക്കാലിനാണ് തെങ്ങ് വീണത്. കൈപ്പമംഗലം വീട്ടിൽ കമല, മകൻ ഷിജു എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അമ്മ തളത്തിലും മകൻ മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്.

ശക്തമായ കാറ്റിലും മഴയിലും അയൽവാസിയുടെ പറമ്പിലെ തെങ്ങാണ് ഇവരുടെ വീടിന് മുകളിൽ വന്നു വീണത്. തട്ട് ഇടാത്ത ഓട്ടിട്ട വീടാണ് ഇവരുടേത്. തെങ്ങ് വന്ന് വീണതിൻ്റെ ശക്തിയിൽ ഓടുകളും പട്ടികകളും ഇവർ കിടക്കുന്ന ഭാഗത്ത് വന്ന് വീണു. ഷിജു കിടന്ന മുറിയുടെ മുകളിലാണ് തെങ്ങ് വീണത്. പട്ടികയും ഓടും തെറിച്ചു വീണ്ടാണ് ഷിജുവിന് പരിക്ക്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഇവർ പറഞ്ഞു. ഇവരെ താൽക്കാലികമായി ബന്ധുവിൻ്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകകയാണ്.

The post മനക്കൊടിയിൽ തെങ്ങ് വീണ് വീട് തകർന്നു: ഒരാൾക്ക് പരിക്ക് appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *