അരിമ്പൂർ: കനത്ത മഴയിലും കാറ്റിലും മനക്കൊടി പുള്ള് റോഡിലെ തണൽമരം കടപുഴുകി വീണു.റോഡിന് കേട് പാട് പറ്റി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ മരമാണ് കടപുഴകി ഇറിഗേഷൻ കനാലിലേക്ക് വീണത്. ഇതുമൂലം ഇറിഗേഷൻ കനാലിനോട് ചേർന്നുള്ള റോഡരുക് ഇടിഞ്ഞ് കനാലിലേക്ക് തള്ളിയിട്ടുണ്ടു് .മഴ തുടർന്നാൽ കനാലിൽ നിന്നുള്ള വെള്ളം ശക്തിയായി ഇരച്ചു കയറി റോഡ് തകരുന്നതിന് കാരണമാകുമെന്ന ആശങ്കയിലാണ് ഈ പ്രദേശത്തുകാർ. ഇറിഗേഷൻ കനാലിന് താഴെയാണ് റോഡെന്നതിനാൽ വേനൽമഴയിൽ പോലും കനാലിൽ നിന്നും റോഡ് കവിഞ്ഞ് വെള്ളമെത്തി എതിർഭാഗത്തെ കോൾ പാടശേഖരത്തിലെ നെൽകൃഷി നശിക്കുന്നതും ഇവിടെ പതിവായി. കഴിഞ്ഞ അഞ്ചുവർഷമായി പ്രശ്നത്തിന് പരിഹാരം തേടി അധികൃത നിരന്തരം സമീപിച്ചുവെങ്കിലും ഇതുവരെയും റോഡ് ഉയർത്തി പ്രശ്നം പരിഹരിക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് വാർഡ് അംഗം കെ രാഗേഷ് പറയുന്നു. കനാലിലേക്ക് വീണ മരം അടിയന്തിരമായി മുറിച്ച് മാറ്റി വെള്ളമൊഴുക്കിൻ്റെ തടസ്സം മാറ്റണമെന്നും, തകർന്ന റോഡ് അറ്റകുറ്റപണി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The post മനക്കൊടി പുള്ള് റോഡിൽ മരം വീണ് റോഡരിക് ഇടിഞ്ഞ് അപകടാവസ്ഥ. appeared first on News One Thrissur.