April 21, 2025
Home » മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വെല്ലുവിളി ഉയർത്തി മലയാളം പരീക്ഷ. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എ -വൺ നേടുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ഏറ്റവും കൂടുതൽ വേണ്ടത് മലയാളത്തിനാണ്. 100-ൽ 99 മാർക്ക് നേടിയാലേ മലയാളം പരീക്ഷയിൽ എ-വൺ ലഭിക്കൂ. അതേസമയം മലയാളത്തിനെക്കാൾ കുറവാണ് മറ്റു ഭാഷകളുടെ കട്ട് ഓഫ്‌ മാർക്ക്. ഹിന്ദിക്ക് 94 മാർക്കും സംസ്‌കൃതത്തിനും 91മാർക്കുമാണ്. സയൻസ് പരീക്ഷയിൽ എ-വൺ ലഭിക്കാൻ 89 മാർക്ക് മതി. ഇംഗ്ലീഷിന് 90 മാർക്കുമാണ് കട്ട് ഓഫ്. മലയാളത്തിന് മാർക്ക് കുറഞ്ഞ് ‘ഫുൾ എ -വൺ’ എന്ന നേട്ടം ഇല്ലാതെ പോകുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
രണ്ടാംഭാഷകളിൽ മലയാളം തിരഞ്ഞെടുത്ത കേരളത്തിലെ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് ഉയർന്ന കട്ട് ഓഫ്‌ മാർക്ക് പ്രതിസന്ധി സൃഷ്ടിക്കുക. മലയാളത്തിന്റെ കട്ട് ഓഫ് മാർക്ക് ഉയർത്തിയത് മാതൃഭാഷയെ ബാധിക്കുമെന്ന് പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *