February 6, 2025
Home » മലയാള സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു: സംഭവം ഭക്ഷ്യവിഷബാധയെ തുടർന്ന് 

മലപ്പുറം. മലയാള സർവകലാശാല ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. സംഭവത്തെ തുടർന്ന് സർവകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. തിരൂർ വക്കാടുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഹോസ്റ്റലുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ തീരുമാനിച്ച സാഹചര്യത്തിലാണ്  ബിരുദ/ ബിരുദാനന്തരബിരുദ/ ഗവേഷണ ക്ലാസുകൾ നിർത്തിവച്ചത്. കഴിഞ്ഞ ദിവസമാണ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ  ഭക്ഷ്യവിഷബാധയുണ്ടായത്.

ഹോസ്റ്റലിലെ 60 ഓളം വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതിൽ അവശരായ 12 പേരെ തിരൂർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്  നടത്തിയ പരിശോധനയിലാണ് ഹോസ്റ്റൽ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെ  മുഴുവൻ വിദ്യാർത്ഥികളും ഹോസ്റ്റൽ ഒഴിയാൻ സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ്  നിർദേശം നൽകി. നഷ്ടപ്പെടുന്ന ക്ലാസുകൾ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കി പരിഹരിക്കുമെന്ന് സർവകലാശാല അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *