മുല്ലശ്ശേരി : ഗ്രാമപഞ്ചായത്തിൽ മുല്ലശ്ശേരി ഹനുമാവക്കാവ് ക്ഷേത്ര പരിസരത്തും തണ്ണീർക്കായലിൻ്റെ പരിസരത്തുള്ള പത്തോളം വീടുകളിൽ ചുറ്റുഭാഗം വെള്ളം കയറി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഇടിയഞ്ചിറ റെഗുലേറ്ററി നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് നിന്നുള്ള വെള്ളം കനാലിലേക്ക് ഒഴുക്കി കളയാൻ പറ്റാത്തതാണ് ഈ മേഖലയിൽ വീടുകളിൽ വെള്ളം കയറുവാൻ കാരണം.
വിശ്വനാഥമന്ദിരം കാർത്യായനി ഒളനാടൻ പ്രഭാവതി, കുറ്റിപ്പുറത്ത് പ്രസാദ്, സീമ തച്ചപ്പുള്ളി ശശി കുട്ടാട്ട് രാധ ഐക്യാരത്ത് എന്നിവരാണ് അടങ്ങുന്ന പത്തോളം വീടുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. തണ്ണീർ കായൽ പുതുകാവ് ക്ഷേത്രം റോഡ് ഭാഗികമായി വെള്ളത്തിനടിയിലായി.
പാടത്ത് മാസങ്ങളായി കെട്ടിനിൽക്കുന്ന വെള്ളം രൂക്ഷമായ ദുർഗന്ധവും.ഇവിടെ താമസിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. മഴ തുടർന്ന് അടിയന്തര സാഹചര്യമുണ്ടായാൽ ക്യാമ്പ് തുടങ്ങി അതിലേക്ക് ആളുകൾ മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ദിൽന ദിനേശ് പറഞ്ഞു.