കയ്പമംഗലം: മൂന്നുപീടിക സെൻ്ററിന് തെക്ക് ഭാഗത്ത് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലാണ് റോഡിന് കുറുകെ മരം വീണത്. ബസുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നു. മരം വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും താരുമാറായിറുണ്ട്. നാട്ടുകാരും യാത്രക്കാരും ചേർന്ന് ജെസിബി ഉപയോഗിച്ച് മരം മുറിച്ചു മാറ്റാൻ ശ്രമം തുടരുന്നു.
The post മൂന്നുപീടിക ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. appeared first on News One Thrissur.