March 15, 2025
Home » മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ ജില്ലാ ആശുപത്രിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

This job is posted from outside source. please Verify before any action

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ ജില്ലാ ആശുപത്രിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയറ്റീഷ്യൻ തസ്തികയിലേക്ക് 925 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ലസ് ടു , ബി.എസ്.സി, എം എസ്.സി ഇൻ ഫുഡ് ആന്റ് ന്യൂട്രീഷ്യൻ/ക്ലിനിക്കൽ ന്യൂട്രിഷ്യൻ ആന്റ് ഡയറ്ററ്റിക്സ്/ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയൻസ്.
 താത്പര്യമുള്ളവർക്ക് യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മാർച്ച് മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. പ്രായപരിധി 18-36. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും.
2.) ജൂനിയർ റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജനറൽ മെഡിസിൻ അന്റ് ഡെർമറ്റോളജി വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
3.) അസിസ്റ്റന്റ് സർജൻ നിയമനം
ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 
ഒരു ഒഴിവാണ് ഉള്ളത്. സർക്കാർ അംഗീകൃത എംബിബിഎസ് സർട്ടിഫിക്കറ്റ്/ടിസിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 27ന് രാവിലെ 11ന് ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. 
ഫോൺ: 04933230156.
4.) സി.എസ്.എസ്.ടി ടെക്നീഷ്യൻ നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ സി.എസ്.എസ്.ടി ടെക്നീഷ്യൻ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുളള അഭിമുഖം മാർച്ച് നാലിന് രാവിലെ പത്തിന് നടക്കും. എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെൻറ് മെക്കാനിക്/മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസിൽ അരമണിക്കൂർ മുമ്പായി ഹാജരാവണം. ഫോൺ :0483 2766425, 0483 2762037
5.) ഡോക്ടർമാരുടെ താൽക്കാലിക ഒഴിവ്
ജില്ലയിൽ ആരോഗ്യ വകുപ്പിൻ കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികൾ ടി.സി.എം.സി/കെ.എം.സി രജിസ്ട്രേഷൻ അടക്കമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇൻ ഇന്റർവ്യൂവിലൂടെയായിരിക്കും നിലവിൽ ഉള്ള ഒഴിവുകളിൽ നിയമിക്കുക. മാർച്ച് ഒന്ന് മുതൽ അപേക്ഷകൾ സ്വീകരിക്കും. 
ഫോൺ : 0497 2700709.

Leave a Reply

Your email address will not be published. Required fields are marked *