Now loading...
മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വിനയ പ്രസാദ്. മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാളായ വിനയ പ്രസാദ് നിരവധി കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വർഷങ്ങൾ എത്ര കഴിഞ്ഞാലും മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല.
മണിച്ചിത്രത്താഴിന് ശേഷം മോഹൻലാലുമൊത്ത് സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണം തുറന്ന് പറയുകയാണ് നടി ഇപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ.
Also Read: ‘പവര്‍ ഹൗസ് വൈബ്’; വൈറലായി കൂലി മേക്കിങ് വീഡിയോ
‘ഞാനും ലാല്‍ സാറുമായി ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അത് മണിച്ചിത്രത്താഴ് ആണ്. പിന്നീട് ഒരുമിച്ച് സിനിമകള്‍ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, അറിയില്ല.
ഞാന്‍ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ചിലപ്പോള്‍ ഇവരെ ശ്രീദേവിയായി മാത്രം കണ്ടാല്‍ മതിയാകുമെന്ന് എല്ലാവര്‍ക്കും തോന്നി കാണാം. ആ സിനിമയിലെ ഞങ്ങളുടെ കെമിസ്ട്രിയുടെ പിന്നിലെ മാജിക്ക് എന്താണെന്ന് ചോദിച്ചാല്‍ അത് സ്‌ക്രീന്‍പ്ലേയുടെ മാജിക്ക് തന്നെയാണ്.

മണിച്ചിത്രത്താഴ് സിനിമയുടെ സ്‌ക്രീന്‍പ്ലേ അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ അതിന്റെ ഇമ്പാക്ട് കുറഞ്ഞു പോയേനേ. അപ്പോള്‍ സ്‌ക്രീന്‍പ്ലേയുടെ മാജിക് തന്നെയല്ലേ അത്.
അഭിനേതാക്കളോ ക്യാമറ വര്‍ക്കോ മാത്രമല്ല ആ കെമിസ്ട്രിയുടെ പിന്നിലെ കാരണം. സ്‌ക്രീന്‍പ്ലേ തന്നെയാണ് ആ സിനിമയുടെ വിജയത്തിനും കാരണമായത്. ഞങ്ങളൊക്കെ അഭിനേതാക്കളായി നിന്ന് സ്‌ക്രീന്‍പ്ലേ സപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തത്,’ വിനയ പ്രസാദ് പറയുന്നു.
The post ‘മോഹൻലാലിനൊപ്പം മറ്റ് സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണം ഇതാണ്’ തുറന്ന് പറഞ്ഞ് വിനയ പ്രസാദ് appeared first on Express Kerala.
Now loading...