February 20, 2025
Home » യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ ഫീച്ചറുകളുമായി ഊബര്‍ Jobbery Business News

യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഊബര്‍ പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. സ്ത്രീകളായ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക നടപടികളും ഊബര്‍ പ്രഖ്യാപിച്ചു. ഓഡിയോ റെക്കോര്‍ഡിംഗ്, വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന , മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍, ഒരു എസ്ഒഎസ് ബട്ടണ്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഊബറിന്റെ പുതിയ സുരക്ഷാ സംവിധാനങ്ങള്‍.

ഓഡിയോ റെക്കോര്‍ഡിംഗ്

യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നിയാല്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണിത്. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശബ്ദം റെക്കോര്‍ഡ് ചെയ്യാം. ഈ റെക്കോര്‍ഡിംഗുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും. 

വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന

വനിതാ ഡ്രൈവർമാർക്ക് വനിതാ യാത്രക്കാരെ തന്നെ തിരഞ്ഞെടുക്കാൻ കഴിയുന്ന ഫീച്ചറാണ് വുമണ്‍ റൈഡര്‍ പ്രിഫറന്‍സ്. ഇതുവഴി രാത്രിയിലും വനിതാഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും.

അധിക സുരക്ഷ

യാത്രക്കിടെ റൂട്ട് മാറി യാത്ര ചെയ്യല്‍, ദീര്‍ഘ നേരം വാഹനം നിര്‍ത്തിയിടല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന റൈഡ്‌ചെക്ക് സജീവമാക്കല്‍, ഓട്ടോമാറ്റിക് ഓഡിയോ റെക്കോര്‍ഡിംഗ് പ്രവര്‍ത്തനക്ഷമമാക്കല്‍, വിശ്വസിക്കാവുന്ന വ്യക്തിയുമായി യാത്രയുടെ വിവരങ്ങള്‍ പങ്കിടല്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.

എസ്ഒഎസ്

അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അവരുടെ തത്സമയ ലൊക്കേഷന്‍ സഹിതം യാത്രാ വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനും സഹായം നേടുന്നതിനും പോലീസുമായി സന്ദേശം പങ്കിടാന്‍ ഈ സംവിധാനം സഹായിക്കുന്നു. രണ്ട് വര്‍ഷമായി തെലങ്കാനയില്‍ നടപ്പാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നടപ്പാക്കുകയാണ്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *