January 10, 2025
Home » ലോകത്തെ കരുത്തുറ്റ വനിതകളിൽ നിർമലാ സീതാരാമനും, ഫോബ്സ് പട്ടികയിൽ 3 ഇന്ത്യക്കാർ Jobbery Business News

ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റിൽ ധനമന്ത്രി നിർമല സീതാരാമനും. കേന്ദ്രമന്ത്രി ഉൾപ്പടെ മൂന്ന് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷിനി നാടാർ മൽഹോത്ര, ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകൾ. ബിസിനസ്, എന്റർടൈയിൻമെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവർത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.  പട്ടികയിൽ 28ാം സ്ഥാനത്താണ് ധനമന്ത്രി നിർമല സീതാരാമൻ. ഇത് അഞ്ചാം തവണയാണ് പട്ടികയിൽ നിർമല സീതാരാമൻ ഇടം പിടിക്കുന്നത്.

 യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത. പട്ടികയിൽ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാർ മൽഹോത്ര. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സണായ റോഷ്നി ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതകളിലൊരാളാണ്. ഫോബ്‌സിന്റെ പവർ വുമൺ പട്ടികയിൽ 82-ാം സ്ഥാനത്താണ് കിരൺ മജുംദാർ ഷാ. 2024-ൽ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 91-ാം സ്ഥാനത്താണ്. ബയോകോൺ ലിമിറ്റഡ് ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡ് എന്നിവയുടെ സ്ഥാപകയാണ്. 1978ലാണ് കിരൺ മസൂംദാർ ഷാ കമ്പനി സ്ഥാപിച്ചത്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *