
പുന്നയൂർ : വടക്കേ പുന്നയൂർ ജി.എം.എൽ.പി സ്കൂളിന് വാങ്ങി നൽകിയ ഭൂമിയുടെ ആധാരം കൈമാറി. തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജി സ്‌കൂളിന് വേണ്ടി വാങ്ങി നൽകിയ 30.25 സെന്റ് ഭൂമിയുടെ ആധാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഏറ്റുവാങ്ങി. ടി വിസുരേന്ദ്രൻ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്തിലെ 124 വർഷം പഴക്കമുള്ള ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് പ്രവർത്തിച്ചു […]