ശക്തമായ കാറ്റിലും മഴയിലും വല്ലച്ചിറ പഞ്ചായത്ത് മേഖലയിൽ വ്യാപക നാശനഷ്ടം.

വല്ലച്ചിറ : ശക്തമായ കാറ്റിലും മഴയിലും വല്ലച്ചിറ പഞ്ചായത്ത് മേഖലയിൽ വ്യാപക നാശനഷ്ടം. ഇളംകുന്ന്, കപ്പോളഹൈസ്ക്കൂൾ റോഡിൽ ഒമ്പതാളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. വീടുകളിലെ മരങ്ങളും കടപുഴകി വീണു. വല്ലച്ചിറ ആയൂർവ്വേദ ആശുപത്രി റോഡ്, വട്ടേക്കാട് റോഡ്, പിടിക്കപറമ്പ് ക്ഷേത്രം റോഡ്,

വല്ലച്ചിറ സെൻ്റർ എന്നിവടങ്ങളിൽ വീടുകൾക്കും മരങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് എൻ. മനോജിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സും സ്ഥലത്തെത്തി ദുരിതാശ്വാസ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *