സി.ജി. ശാന്തകുമാർ അനുസ്മരണം.

അന്തിക്കാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സ്ഥാപകരിൽ ഒരാളായ സി.ജി ശാന്തകുമാറിൻ്റെ 19ാം ചരമവാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അന്തിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്മാരക സ്തൂപത്തിൽ സിപിഐഎം മണലൂർ ഏരിയ സെക്രട്ടറി പി.എ രമേശൻ പതാക ഉയർത്തി. കെ.ജി ഭുവനൻ അധ്യക്ഷനായി. എ.വി ശ്രീവത്സൻ, കെ വി രാജേഷ്, ടി.ഐ ചാക്കൊ,
സി.ആർ ശശി, കെ.ആർ രബീഷ്, വി.പി പ്രേംശങ്കർ, വി.കെ പ്രദീപ്, പി.എസ് സുജിത്ത്, എം.എസ് വൈശാഖ്.എന്നിവർ സംസാരിച്ചു.
ദീർഘകാലം അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ്, ശ്രമിക് വിദ്യാപീഠം ഡയറക്ടർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻറ്, കേന്ദ്ര കമ്മിറ്റി അംഗം, ഗ്രീൻ ബുക്സ് ചെയർമാൻ. 25 ശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങൾക്കുപുറമേ ബാലസാഹിത്യകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരള സമ്പൂർണ്ണ സാക്ഷരതാ പദ്ധതിയുടെ ഡയറക്ടർ കൂടിയായിരുന്നു.

The post സി.ജി. ശാന്തകുമാർ അനുസ്മരണം. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *