Now loading...
എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പോയിന്റിനെ ചൊല്ലി സംഘര്‍ഷം. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കന്ററി സ്കൂളും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ വന്നത്. എന്നാൽ, ഇതിനു പകരം സ്പോർട്സ് സ്കൂളായ ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന ആക്ഷേപമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഭവത്തിൽ വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം പ്രതിഷേധിച്ചു.
സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ എന്നിവർ വേദിയിലെത്തിയ സമയത്താണ് സംഭവം. സംഘർഷത്തെ തുടർന്ന് പോലീസ് മന്ത്രിമാരെ സുരക്ഷിതമായി മാറ്റി.
Now loading...