March 21, 2025
Home » സ്കൂൾ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് നൽകാൻ നിർദേശം: നൂറുരൂപ പോലും നൽകിയില്ലെന്ന് പിതാവ്

തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറയിലെ എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണത്തിൽ മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊതുവിദ്യാഭാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അധ്യാപകയുടെ മരണവുമായി ബന്ധപ്പെട്ട്  മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളതെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വി.ശിവൻകുട്ടി പറഞ്ഞു. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായ അലീന ബെന്നിയെ ആണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂളിലാണ് അലീന ജോലി ചെയ്യുന്നത്.

സ്കൂളിൽ നിന്നും നൂറു രൂപ പോലും ഇതുവരെ ശമ്പളമായി നൽകിയിട്ടില്ലെന്ന് അലീന ബെന്നിയുടെ പിതാവ് പറഞ്ഞു: 13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളിൽ ജോലി നേടിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ല എന്നും കുടുംബം പറയുന്നു. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായി കുടുംബം ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *