മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി
ലോവർ ഡിവിഷൻ ക്ലാർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തീയേറ്റർ അസിസ്റ്റന്റ്
നിരവധി ഒഴിവുകൾ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഒഴിവുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), സയന്റിഫിക് ഓഫീസർ, സബ് എഞ്ചിനീയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്, സബ്സ്റ്റേഷൻ അസിസ്റ്റന്റ്, ജനറൽ ഇലക്ട്രിഷൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തീയേറ്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
(adsbygoogle = window.adsbygoogle || []).push({});
ജനുവരി 20 രാത്രി 12 മണിക്കകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2306024, 2306025, 9447006024.
യോഗ്യതയും മറ്റു വിശദാംശങ്ങളും www.kstmuseum.com, www.lbscentre.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.
2.ലക്ചറർ അഭിമുഖം
കൊല്ലം സർക്കാർ നഴ്സിംഗ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചർ/ ബോണ്ടഡ് ലക്ചററുടെ പത്ത് ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ സ്റ്റൈപന്റ് 32,000 രൂപ. എം.എസ്.സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.
താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 13 രാവിലെ 10.30 മുതൽ 12.30 നകം കൊല്ലം സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ചേംബറിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: principalgcnk@gmail.com,
ഫോൺ :0474-2573656.
3. അധ്യാപക നിയമനം
ഹേരൂര്‍ മീപ്രി ജി.വി.എച്ച്.എസ്.എസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്ട്രി ജൂനിയര്‍ വിഷയത്തില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒമ്പതിന് രാവിലെ 11ന് നടക്കും.
ഫോണ്‍ – 9744953093
(adsbygoogle = window.adsbygoogle || []).push({});
4.ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ യിലെ വയര്‍മാന്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒ സി വിഭാഗത്തില്‍ നിന്നും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നു.
അഭിമുഖം ജനുവരി 13ന് 11 മണിയ്ക്ക് ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐയില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകര്‍പ്പുകള്‍ കൂടി ഹാജരാക്കേണ്ടതാണ്.
ഫോണ്‍: 0479-2953150, 2452210
Today's product
