March 19, 2025
Home » സ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചു New

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തിൽ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുകയായ 22,66,20,00 രൂപ അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സംസ്ഥാന അധിക സഹായം ശീർഷകത്തിൽ അധിക ധനാനുമതിയായാണ് തുക അനുവദിച്ചത്.തുക ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ജനുവരി മാസത്തിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് 18,63,23000 രൂപയും അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 

പാചകത്തൊഴിലാളികൾക്ക് ജനുവരി മാസത്തിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് 18.63 കോടി രൂപയും അനുവദിച്ചു 

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ജനുവരി മാസത്തിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് 18,63,23000 രൂപയും അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 13,453 പാചക തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക. തൊഴിലാളികൾക്ക് ഓണറേറിയം ഉടൻ വിതരണം ചെയ്ത് തുടങ്ങുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *