സ്പിരിറ്റിൽ ദീപികയ്ക്ക് പകരം തൃപ്തി ദിമ്രി Entertainment News

പ്രഭാസ് നായകനാവുന്ന പുതിയ ചിത്രമാണ് സ്പിരിറ്റ്. ചിത്രത്തിൽ നിന്ന് ദീപികാ പദുക്കോണിനെ മാറ്റി തൃപ്തി ദിമ്രിയെ നായികയാക്കിയ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയെ അഭിനന്ദിച്ച് രാം ​ഗോപാൽ വർമ. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാം ​ഗോപാൽ വർമ സന്ദീപിനെ പ്രശംസിച്ചത്. തൃപ്തിയായിരിക്കും സ്പിരിറ്റിലെ നായികയെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദീപ് റെഡ്ഡി വാങ്കയുടെ സോഷ്യൽ മീഡിയാ പോസ്റ്റും രാം ​ഗോപാൽ വർമ ഷെയർ ചെയ്തു.

‘അനിമലിൽ നിങ്ങൾ കാണിച്ച അവരുടെ അസാമാന്യമായ സ്ക്രീൻ പ്രസൻസും പ്രകടനവും വെച്ചുനോക്കുമ്പോൾ, ഈ തീരുമാനം തൃപ്തിയെ ഇപ്പോഴത്തെ വൻ താരങ്ങൾക്കും അപ്പുറം ബോളിവുഡിലെ അടുത്ത വലിയ താരമാക്കുമെന്ന് ഞാൻ കരുതുന്നു. അഭിനന്ദനങ്ങൾ തൃപ്തി ദിമ്രി. നിങ്ങളുടെ ‘സ്പിരിറ്റ്’ പറന്നുയരാനുള്ള സമയമായിരിക്കുന്നു’, രാം ​ഗോപാൽ വർമ കുറിച്ചതിങ്ങനെ.

Also Read: ‘വാ വാത്തിയാർ’ ചിത്രത്തിൻ്റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

അതേസമയം കഴിഞ്ഞദിവസമാണ് തൃപ്തിയാണ് തന്റെ സിനിമയിൽ നായികയെന്ന് സന്ദീപ് അറിയിച്ചത്. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതില്‍ അതിയായ നന്ദി. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു ഇതിനോട് തൃപ്തിയുടെ പ്രതികരണം.

ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് അവരെ ചിത്രത്തിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നുള്ള നിരവധി ഡിമാന്റുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ടുകൾ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുറച്ചുകാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപികയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് സ്പിരിറ്റ്.

The post സ്പിരിറ്റിൽ ദീപികയ്ക്ക് പകരം തൃപ്തി ദിമ്രി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *