Now loading...
ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വാരം ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,18,626.24 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, ഐടിസി എന്നിവ കഴിഞ്ഞ വാരം നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവരുടെ മൂല്യത്തിൽ ഇടിവ് നേരിട്ടു. ടാറ്റ കൺസൾട്ടൻസി സർവീസസാണ് ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ടിസിഎസിന്റെ വിപണി മൂല്യം 53,692.42 കോടി രൂപ ഉയർന്ന് 12,47,281.40 കോടി രൂപയിലെത്തി,
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 34,507.55 കോടി രൂപ ഉയർന്ന്17,59,276.14 കോടി രൂപയായി. ഇൻഫോസിസിന്റെ വിപണി മൂല്യം 24,919.58 കോടി രൂപ ഉയർന്ന് 6,14,766.06 കോടി രൂപയിലെത്തി, എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 2,907.85 കോടി രൂപ ഉയർന്ന് 14,61,842.17 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം (എംസിഎപി) 1,472.57 കോടി രൂപ ഉയർന്ന് 7,12,854.03 കോടി രൂപയായി. ഐടിസിയുടെ വിപണി മൂല്യം 1,126.27 കോടി രൂപ ഉയർന്ന് 5,35,792.04 കോടി രൂപയിലെത്തി.
അതേസമയം ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 41,967.5 കോടി രൂപ ഇടിഞ്ഞ് 10,35,274.24 കോടി രൂപയിലും ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മൂല്യം 10,114.99 കോടി രൂപ ഇടിഞ്ഞ് 5,47,830.70 കോടി രൂപയിലും എത്തി. ബജാജ് ഫിനാൻസിന്റെ വിപണി മൂല്യം 1,863.83 കോടി രൂപ ഇടിഞ്ഞ് 5,66,197.30 കോടി രൂപയിലും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 1,130.07 കോടി രൂപ ഇടിഞ്ഞ് 10,00,818.79 കോടി രൂപയിലും എത്തി.
Jobbery.in
Now loading...