Now loading...
This job is posted from outside source. please Verify before any action
സർക്കാർ ആയൂർവേദ ആശുപത്രിയിൽ അവസരങ്ങൾ
സർക്കാർ ആയൂർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് 600 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു.
യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അംഗീകൃത ഡ്രൈവിങ് ലൈസ൯സ്-എൽഎംവി, അംഗീകൃത ട്രാ൯സ്പോർട്ട് ഡ്രൈവിങ് ലൈസ൯സ് അഭിലഷണീയം.
2025 ജനുവരി ഒന്നിന് 50 വയസ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26-ന് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ സർക്കാർ ആയൂർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.
Now loading...