Now loading...
This job is posted from outside source. please Verify before any action
സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാടിസ്ഥാനത്തില്‍ അവസരങ്ങൾ
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചറിൻ്റെ (അഡാക്) കീഴിലുള്ള തൃശൂർ പൊയ്യ ഫാമില്‍ ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുന്നു.
ഏഴാം ക്ലാസ് പൂര്‍ത്തിയായ 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം, നീന്തല്‍, വഞ്ചി തുഴയല്‍ എന്നിവ അറിയുന്നവരായിരിക്കണം.
പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.
യോഗ്യരായവര്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 28 വൈകീട്ട് നാലിന് മുമ്പ് ഓഫീസില്‍ നേരിട്ട് നല്‍കേണ്ടതാണ്.
2) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയറ്റീഷ്യന്‍ തസ്തികയിലേക്ക് 925 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ലസ് ടു , ബി.എസ്.സി, എം എസ്.സി ഇന്‍ ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍/ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്/ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയന്‍സ്.
താത്പര്യമുള്ളവര്‍ക്ക് യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം മാര്‍ച്ച് മൂന്നിന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം.
പ്രായപരിധി 18-36. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ മാത്രമായിരിക്കും.
Now loading...