Now loading...
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകർക്ക് വാർഷിക പരീക്ഷ നടക്കുന്ന സമയത്ത് സ്ഥലംമാറ്റം. സംസ്ഥാനത്ത് 305 അധ്യാപകർക്കാണ് പൊതുപരീക്ഷ ഡ്യൂട്ടിക്കിടെ സ്ഥലം മാറ്റ ഉത്തരവ്. കഴിഞ്ഞ വർഷത്തെ തസ്തിക നിർണയത്തിൽ അധികമായി കണ്ടെത്തിയ 207 അധ്യാപകർക്കും അവർക്ക് ഒഴിവുകൾ സൃഷ്ടിക്കാനായി 98 പേർക്കുമാണ് സ്ഥലംമാറ്റം നൽകിയത്. ഇതിനുള്ള ഉത്തരവ്ഉ ഇന്ന്ട വൈകിട്ട് പുറത്തിറങ്ങി. സ്ഥലം മാറ്റം ലഭിച്ച സ്‌കൂളിൽ ജോയിൻ ചെയ്ത ശേഷം നിലവിൽ പരീക്ഷാ ഡ്യൂട്ടിയുള്ള സ്കൂളിൽ തിരിച്ചെത്തണം എന്ന നിർദേശവും ഉണ്ട്. സ്ഥലംമാറ്റം ലഭിച്ച അധ്യാപകരിൽ 102 പേരെ ജില്ലയ്ക്കു പുറത്തേക്കാണു മാറ്റിയിരിക്കുന്നത്. മറ്റു ജില്ലയിലുള്ള സ്കൂളിൽ ചാർജെടുത്ത് തിരികെ പരീക്ഷാ ഡ്യൂട്ടിക്ക് വീണ്ടും എത്തുക എന്നത് ഏറെ ബുദ്ധിമുട്ട്അ ഉണ്ടാക്കുമെന്ന് അധ്യാപകർ പറയുന്നു.
Now loading...