ERANAKULAM
അധ്യാപക ഒഴിവ്
തോപ്പുംപടി∙ വില്ലിങ്ഡൻ ദ്വീപ് ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) ഒഴിവ്. കൂടിക്കാഴ്ച 14ന് 11ന്.മുളന്തുരുത്തി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14ന് 11ന്.
PALAKKAD
അധ്യാപക നിയമനം
പാലക്കാട് ∙ കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 15ന് രാവിലെ 10ന് ഓഫിസിൽ നടക്കും.
പാലക്കാട് ∙ എലപ്പുള്ളി ഗവ. എപിഎച്ച്എസ്എസ് ഹൈസ്കൂളിൽ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 15നു 10.30ന്. 0491 2960151.
IDUKKI
സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി (നാച്വറൽ സയൻസ്), എച്ച്എസ്ടി(സോഷ്യൽ സയൻസ്) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 14ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
കട്ടപ്പന ∙ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിൽ എൽപി വിഭാഗം മലയാളം, ഹൈസ്കൂൾ വിഭാഗം ഗണിതം എന്നീ തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 11ന് സ്കൂളിൽ നടക്കും.
സ്പെഷൽ ടീച്ചർ: അഭിമുഖം 23ന്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്പെഷൽ ടീച്ചർ തസ്തികയിലെ 2 താൽക്കാലിക ഒഴിവുകളിൽ (മുസ്‌ലിം-1 എൻസിഎ, എൽസി/എഐ-1 എൻസിഎ) നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 23ന് 10.30ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡും (ഇന്റലക്ച്വൽ ഡിസെബിലിറ്റി) മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടിയുള്ള അംഗീകൃത സ്ഥാപനത്തിൽ 2 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 50.
KOTTAYAM
സ്പെഷൽ ടീച്ചർ: അഭിമുഖം 23ന്കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്പെഷൽ ടീച്ചർ തസ്തികയിലെ 2 താൽക്കാലിക ഒഴിവുകളിൽ (മുസ്‌ലിം-1 എൻസിഎ, എൽസി/എഐ-1 എൻസിഎ) നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 23ന് 10.30ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡും (ഇന്റലക്ച്വൽ ഡിസെബിലിറ്റി) മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടിയുള്ള അംഗീകൃത സ്ഥാപനത്തിൽ 2 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 50.
MALAPPURAM
അധ്യാപക ഒഴിവ്
∙ എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി (മലയാളം) ഒഴിവിലേക്ക് അഭിമുഖം 15 ന് 11ന്.
ALAPPUZHA
അധ്യാപക നിയമനം
എടത്വ ∙ തലവടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി മാത്‌സ് തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. 14 ന് 2 ന് അഭിമുഖത്തിന് എത്തണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ. 62385 49688.
KOLLAM
മൺറോത്തുരുത്ത്∙ പെരുങ്ങാലം ഗവ. ഹൈസ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 14ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
ചവറ∙ ശങ്കരമംഗലം (ഗേൾസ്) ഗവ.ഹൈസ്കൂളിൽ ദിവസവേതനത്തിൽ ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 15ന് ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ.
THIRUVANANTHAPURAM
അധ്യാപക ഒഴിവ്
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് ജിയോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15ന് 10ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും.
തിരുവനന്തപുരം∙ ചാക്ക ഗവ.ഐടിഐയിൽ ഡ്രാഫ്സ്റ്റ്മാൻ മെക്കാനിക് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ(വിശ്വകർമ വിഭാഗം) താൽക്കാലിക ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 15ന് 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും.