January 12, 2025
Home » അനധികൃത കുടിയേറ്റം, വിസ നിയന്ത്രണം കടുപ്പിച്ച് കാനഡ Jobbery Business News

വിസ നിയന്ത്രണം വീണ്ടും കടുപ്പിച്ച് കാനഡ. വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്നവർക്കെല്ലാം 10 വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വീസയാണ് അനുവദിച്ചിരുന്നതെങ്കിൽ ഇനി മുതൽ എല്ലാവർക്കും ഇതു ലഭിക്കില്ല. വിനോദസഞ്ചാര വീസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള സഞ്ചാരികൾക്കു തിരിച്ചടിയാണു പുതിയ തീരുമാനം. വീസ അനുവദിക്കുന്ന ഇമിഗ്രേഷൻ ഓഫിസർക്ക് കാലാവധി, എൻട്രി എന്നിവയെല്ലാം തീരുമാനിക്കാം. യാത്രയുടെ ഉദ്ദേശം, കാലാവധി എന്നിവയെല്ലാം വിലയിരുത്തിയ ശേഷമായിരിക്കും വിസ അനുവദിക്കുക. കാനഡയുടെ ഐആർസിസി (ഇമിഗ്രന്റ്സ്, റഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡ) വെബ്സൈറ്റിൽ പുതിയ മാറ്റം വ്യക്തമാക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *