അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി എഞ്ചിനിയര്‍ക്ക് 46 കോടി രൂപ( 20 ദശലക്ഷം ദിര്‍ഹം) സമ്മാനം. പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്. പ്രിന്‍സ് കഴിഞ്ഞ എട്ടുവര്‍ഷമായി യു എ ഇയിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിന്‍സ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.
സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളില്‍ നിന്നാണ് പ്രിന്‍സ് അറിഞ്ഞത്. എങ്കിലും വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡില്‍ നിന്നും ബൗച്രയില്‍ നിന്നും ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. ഒക്ടോബര്‍ 4- ന് എടുത്ത 197281 ടിക്കറ്റിലൂടെയാണ് ഭാഗ്യം.
കുട്ടികളുടെ ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിന്‍സ് പറഞ്ഞു. സമ്മാനത്തുക തന്റെ പത്ത് സഹപ്രവര്‍ത്തകരുമായി പങ്കിടുമെന്നും അറിയിച്ചു.
Jobbery.in