Now loading...
ഞായറാഴ്ചയടക്കം ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്റെ പ്രസ്താവന വലിയ ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ‘ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിപ്പിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് പശ്ചാത്താപമുണ്ട്. എനിക്കു കഴിയുമായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നു.
ഞാന്‍ ഞായറാഴ്ചകളിലും ജോലി ചെയ്യാറുണ്ട്. വീട്ടില്‍ ഇരുന്ന് എന്തുചെയ്യാനാണ്? എത്രനേരം ഭാര്യയെ നോക്കിയിരിക്കാനാകും?എത്രനേരം ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരെ നോക്കിയിരിക്കാനാകും?” എന്നുപറഞ്ഞാണ് സുബ്രഹ്‌മണ്യന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പരിഹസിച്ച് ആനന്ദ് മഹീന്ദ്രയും രംഗത്തുവന്നിരുന്നു.
. ഇപ്പോഴിതാ നര്‍മത്തില്‍ പൊതിഞ്ഞ ഡൂഡിലുമായി അമുലും ജോലി സമയ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ്. കലണ്ടറിലെ ഞായറാഴ്ചകള്‍ ജീവനക്കാരിക്ക് ചൂണ്ടിക്കാണിക്കുന്ന ബോസിന്റെ ചിത്രമാണ് ഡൂഡിലില്‍ ഉള്ളത്. ഒപ്പം എസ്എന്‍ സുബ്രഹ്‌മണ്യനെ പരിഹസിച്ചുകൊണ്ട് അമുല്‍ നിത്യവും ബ്രെഡിനെ നോക്കുന്നു എന്ന വാചകവും ചേര്‍ത്തിട്ടുണ്ട്.
എല്‍,ടി എന്നീ അക്ഷരങ്ങള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ട് ലേബര്‍ ആന്‍ഡ് ടോയില്‍ എന്ന ടാഗ്ലൈനും ഡൂഡിലില്‍ ഉണ്ട്.
Now loading...