അമുല്‍, മദര്‍ ഡയറി മുന്‍നിര ഇന്ത്യന്‍ ഭക്ഷ്യ ബ്രാന്‍ഡുകള്‍ Jobbery Business News New

ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാന്‍ഡായി അമുല്‍ സ്ഥാനം നിലനിര്‍ത്തി. ഏറ്റവും പുതിയ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രകാരം, 4.1 ബില്യണ്‍ യുഎസ് ഡോളറാണ് അമുലിനുള്ളത്.

കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന മദര്‍ ഡയറി 1.15 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനത്താണ്. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതില്‍ രണ്ട് ബ്രാന്‍ഡുകളുടെയും ശക്തമായ പ്രതിബദ്ധത ഈ റാങ്കിംഗ് എടുത്തുകാണിക്കുന്നു.

മികച്ച ഭക്ഷ്യ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ബ്രിട്ടാനിയ മൂന്നാം സ്ഥാനത്തും കര്‍ണാടക ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ നന്ദിനി നാലാം സ്ഥാനത്തും ഡാബര്‍ അഞ്ചാം സ്ഥാനത്തുമാണ്.

‘2025-ല്‍ ഇന്ത്യയിലെ മികച്ച 5 ഭക്ഷ്യ ബ്രാന്‍ഡുകളില്‍ മദര്‍ ഡയറി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇത് മൂന്നാം സ്ഥാനത്തായിരുന്നു,’ എന്‍സിആര്‍ ആസ്ഥാനമായുള്ള കമ്പനി പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.

യുകെ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സ് ഒരു സ്വതന്ത്ര ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച 100 വ്യവസായ ബ്രാന്‍ഡുകളില്‍ 2024-ല്‍ 41-ാം സ്ഥാനത്തായിരുന്ന മദര്‍ ഡയറി ഇപ്പോള്‍ 35-ാം സ്ഥാനത്താണ്. മികച്ച 100 ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ അമുല്‍ 17-ാം സ്ഥാനം നേടി.

2024-25 ല്‍ മദര്‍ ഡയറി ഏകദേശം 17,500 കോടി രൂപയുടെ മൊത്തം വിറ്റുവരവ് കൈവരിച്ചു, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 16 ശതമാനം ശക്തമായ വളര്‍ച്ച കൈവരിച്ചു.

അമ്പതിലധികം രാജ്യങ്ങളിലായി അമുല്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്നു. 11 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഈ ക്ഷീര സഹകരണ സംഘം പ്രതിദിനം 32 ദശലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുകയും പാല്‍, വെണ്ണ, ചീസ്, നെയ്യ്, ഐസ്‌ക്രീം എന്നിവയുള്‍പ്പെടെ 24 ബില്യണിലധികം പായ്ക്ക് അമുല്‍ ഉല്‍പ്പന്നങ്ങള്‍ പ്രതിവര്‍ഷം വിതരണം ചെയ്യുകയും ചെയ്യുന്നു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *