
Now loading...
ഐഫോൺ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഐഫോൺ 17 ഈ വരുന്ന സെപ്തംബറിൽ പുറത്തിറങ്ങാൻ പോകുകയാണ്. ഏറെ പ്രതീക്ഷകളാണ് പുതിയ സീരിസിനെ സംബന്ധിച്ചിട്ടുള്ളത്. ഡിസൈനിനെ കുറിച്ചും പ്രത്യേകകളെ കുറിച്ചും നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ ഐഫോണിന്റെ ഡിസൈനും ഡിസ്‌പ്ലേയും ലീക്കായെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
ഐഫോൺ 17 എയറിന്റെ പ്രൊട്ടക്റ്റീവ് കെയ്‌സിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. പ്രമുഖ ടിപ്സ്റ്റർ സോണി ഡിക്‌സൺ എക്‌സിൽ പങ്കുവെച്ച ചിത്രങ്ങളിൽ പിക്‌സൽ 9 സീരീസിനു സമാനമായ ക്യാമറ മൊഡ്യൂൾ കാണാം. വോളിയം ബട്ടണുകൾ, ആക്ഷൻ ബട്ടൺ, പവർ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടൺ എന്നിവയ്ക്കുള്ള സംവിധാനങ്ങളും കെയ്‌സിന്റെ മാതൃകയിലുണ്ട്. ഐഫോണിന്റെ പുത്തൻ സീരീസ് പിക്‌സൽ ഫോണുകളുടെ കോപ്പിയാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.
ഐഫോൺ 16നേക്കാളും വലിയ ക്യാമറ മൊഡ്യൂളുകൾ 17നുണ്ടെന്നും ഗ്ലാസും അലുമിനിയാവും കൊണ്ട് നിർമിച്ച പാനലും ഫോണിലുണ്ടെന്നും പറയപ്പെടുന്നു. പിൻ ക്യാമറ ഐലന്റുകളും ഐഫോൺ 17-നുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഐഫോൺ 17,17 പ്രൊ എന്നിവയ്ക്ക് 6.3 ഇഞ്ചിന്റെ ഡിസ്പ്‌ളേയാകും ഉണ്ടാകുക. ഐഫോൺ എയർ, പ്രൊ മാക്‌സ് എന്നിവ പിൻഗാമിയെക്കാൾ വലുതായിരിക്കുമെന്നും വിവരങ്ങളുണ്ട്. ചാർജിങ് പോർട്ട് ഇല്ലാതെയും ഫിസിക്കൽ സിം പോർട്ടുകൾ ഇല്ലാതെയുമായിരിക്കും ഐഫോൺ 17 പുറത്തിറങ്ങുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്
ഫോണിന് ടൈറ്റാനിയം ഫ്രെയിം ലഭിക്കാനും 8GB റാമിന്റെ പിന്തുണയോടെ A18 അല്ലെങ്കിൽ A19 ചിപ്പിൽ പ്രവർത്തിക്കാനും സാധ്യതയുണ്ട്.ഐഫോൺ 17ന്റെ ഏറ്റവും വലിയ പ്രത്യേകത അത് ചരിത്രത്തിലെ ഏറ്റവും Slimmest iPhone ആയിരിക്കും എന്നതാണ്.
Now loading...