January 12, 2025
Home » അള്‍ട്രാ ലക്ഷ്വറി ഹൗസിംഗ് പ്രോജക്റ്റ്; ഡിഎല്‍എഫ് 8,000 കോടി നിക്ഷേപിക്കും Jobbery Business News

ഗുരുഗ്രാമില്‍ ഒരു അള്‍ട്രാ ലക്ഷ്വറി ഹൗസിംഗ് പ്രോജക്റ്റ് വികസിപ്പിക്കുന്നതിന് പ്രമുഖ റിയല്‍റ്റി കമ്പനി ഡിഎല്‍എഫ് ഏകദേശം 8,000 കോടി രൂപ നിക്ഷേപിക്കും. എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും നേടിയതിന് ശേഷം, കഴിഞ്ഞ മാസം, ഡിഎല്‍എഫ് അതിന്റെ 17 ഏക്കര്‍ സൂപ്പര്‍ ലക്ഷ്വറി ഹൗസിംഗ് പ്രോജക്റ്റ് ‘ദ ഡാലിയാസ്’ പ്രീ-ലോഞ്ച് നടത്തി.ഇതിന് ഉപഭോക്താക്കളില്‍നിന്ന്

മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഈ പ്രോജക്റ്റില്‍ കമ്പനി 420 ഓളം അപ്പാര്‍ട്ട്മെന്റുകള്‍ വികസിപ്പിക്കും. ഇത് ‘ദി കാമെലിയാസ്’ പ്രോജക്റ്റിന്റെ വിജയകരമായ ഡെലിവറിക്ക് ശേഷംഡിഎല്‍എഫില്‍ നിന്നുള്ള രണ്ടാമത്തെ അള്‍ട്രാ ലക്ഷ്വറി ഓഫറാണ്.

50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ പുതിയ പദ്ധതിയുടെ നിര്‍മ്മാണത്തിനായി അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 8,000 കോടി രൂപ കമ്പനി നിക്ഷേപിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അടുത്തിടെ നടന്ന അനലിസ്റ്റുകളുമായുള്ള കോണ്‍ഫറന്‍സ് കോളില്‍, നിലവിലെ പ്രീ-ലോഞ്ച് വിലയെ അടിസ്ഥാനമാക്കി ഗുരുഗ്രാമിലെ ഈ പുതിയ സൂപ്പര്‍ ലക്ഷ്വറി പ്രോജക്റ്റില്‍ നിന്ന് കമ്പനി 26,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ഡിഎല്‍എഫ് മാനേജിംഗ് ഡയറക്ടര്‍ അശോക് ത്യാഗി അറിയിച്ചു.

ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും കുറഞ്ഞ വലിപ്പം 10,300 ചതുരശ്ര അടിയാണ്. അടിസ്ഥാന സൗകര്യങ്ങള്‍, കൃത്രിമ തടാകം, 4 ലക്ഷം ചതുരശ്ര അടി ക്ലബ്ബ് എന്നിവയുടെ ചെലവ് കാരണം ഈ പദ്ധതിയുടെ നിര്‍മ്മാണച്ചെലവ് ചതുരശ്ര അടിക്ക് ഏകദേശം 18,000 രൂപയായിരിക്കുമെന്ന് സൂപ്പര്‍-ലക്ഷ്വറി പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചുകൊണ്ട് ത്യാഗി പറഞ്ഞു.

കാര്‍പെറ്റ് ഏരിയയ്ക്ക് ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപയാണ് നിലവില്‍ വില്‍പ്പന വില.

ഈ പ്രോജക്റ്റ് അതിന്റെ മുന്‍ സൂപ്പര്‍-ലക്ഷ്വറി പ്രോജക്റ്റ് ദി കാമെലിയസിനെക്കാള്‍ വളരെ മികച്ചതായിരിക്കുമെന്ന് കമ്പനി അഭിപ്രായപ്പെടുന്നു.

മുംബൈയിലും ഗോവയിലും പദ്ധതികള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ശക്തമായ ലോഞ്ച് സാധ്യതകള്‍ കമ്പനിക്കുണ്ട്.

വിപണി മൂലധനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണിത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഉയര്‍ന്ന വരുമാനം കാരണം ഡിഎല്‍എഫ് അതിന്റെ ഏകീകൃത അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 1,381.08 കോടി രൂപയായി.മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 622.78 കോടി രൂപയായിരുന്നു അറ്റാദായം.

2024-25 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം വരുമാനം 48 ശതമാനം ഉയര്‍ന്ന് 2,180.83 കോടി രൂപയായി.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,149.78 കോടി രൂപയില്‍ നിന്ന് 2,026.69 കോടി രൂപയായി കുത്തനെ ഉയര്‍ന്നു.

2024 ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം വരുമാനം ഒരു വര്‍ഷം മുമ്പ് 2,998.13 കോടി രൂപയില്‍ നിന്ന് 3,910.65 കോടി രൂപയായി വളര്‍ന്നു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *