ആക്സിസ് മ്യൂച്വല്‍ ഫണ്ട് മൊമെന്‍റം തീം പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് മൊമെന്‍റം ഫണ്ട് അവതരിപ്പിച്ചു. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 6 വരെയാണ് പുതിയ ഫണ്ട് ഓഫര്‍ കാലാവധി.
കുറഞ്ഞത് 100 രൂപയാണ് അപേക്ഷാ തുക. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക. മൊമെന്‍റം തീം അടിസ്ഥാനമാക്കി ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ വഴി ദീര്‍ഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിപണിയുടെ പ്രവണതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് വിപുലമായ അവസരങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടന ലഭ്യമാക്കുന്നതെന്ന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായി ബി ഗോപകുമാര്‍ പറഞ്ഞു.
Jobbery.in