Now loading...
ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾക്കിടയിലും ഇന്ത്യൻ വിപണി ഇന്ന് ജാഗ്രതയോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിൽ തുറന്നു. ഏഷ്യൻ വിപണികൾ ഉയർന്നു.യുഎസ് ഓഹരി വിപണി സമ്മിശ്രമായി വ്യാപാരം അവസാനിപ്പിച്ചു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 24,469 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 16 പോയിന്റ് കൂടുതൽ.ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു ഫ്ലാറ്റ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ചൊവ്വാഴ്ച ഏഷ്യൻ വിപണികൾ ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു. പൊതു അവധിക്ക് ജാപ്പനീസ് വിപണികൾ അടച്ചിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക ഫ്ലാറ്റായിരുന്നു, അതേസമയം കോസ്ഡാക്ക് 0.39% നേട്ടമുണ്ടാക്കി. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ അൽപ്പം ഉയർന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.
വാൾസ്ട്രീറ്റ്
തിങ്കളാഴ്ച യുഎസ് ഓഹരി വിപണി സമ്മിശ്രമായി അവസാനിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 114.09 പോയിന്റ് അഥവാ 0.28% ഉയർന്ന് 40,227.59 ലെത്തി. എസ് ആൻഡ് പി 3.54 പോയിന്റ് അഥവാ 0.06% ഉയർന്ന് 5,528.75 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 16.81 പോയിന്റ് അഥവാ 0.10% താഴ്ന്ന് 17,366.13 ലെത്തി.
എൻവിഡിയ ഓഹരി വില 2.1% ഇടിഞ്ഞു, ആമസോൺ ഓഹരികൾ 0.7% ഇടിഞ്ഞു. ആപ്പിൾ ഓഹരി വില 0.4% ഉയർന്നു. മെറ്റാ ഓഹരി വില 0.5% ഉയർന്നു. ബോയിംഗ് ഓഹരികൾ 2.4% കൂടി. സ്പിരിറ്റ് എയ്‌റോസിസ്റ്റംസ് ഓഹരികൾ 2.6% ഉയർന്നു.
ഇന്ത്യൻ വിപണി
രണ്ട് ദിവസത്തെ ഇടിവിനു ശേഷം ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 1,006 പോയിന്റ് അഥവാ 1.27 ശതമാനം ഉയർന്ന് 80,218.37 ലും നിഫ്റ്റി 289 പോയിന്റ് അഥവാ 1.20 ശതമാനം ഉയർന്ന് 24,328.50 ലും അവസാനിച്ചു.
സെൻസെക്സ് ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് 5.27 ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2.29 ശതമാനാവും നേട്ടമുണ്ടാക്കി. സൺ ഫാർമ, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ലാർസൺ ആൻഡ് ട്യൂബ്രോ, ഐസിഐസിഐ ബാങ്ക് എന്നി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം എച്ച്‌സിഎൽ ടെക്, അൾട്രാടെക് സിമന്റ്, നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികൾ ഇടിവ് നേരിട്ടു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി ഒഴികെ മറ്റെല്ലാ സൂചികകളും നേട്ടത്തിൽ എത്തി. നിഫ്റ്റി ഐടി 0.22 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം റിയൽറ്റി, ഓയിൽ & ഗ്യാസ്, ഫാർമ, പിഎസ്‌യു ബാങ്ക് എന്നിവ 1-3 ശതമാനം ഉയർന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 1.3 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.4 ശതമാനം ഉയർന്നു. ഇന്ത്യ വിക്സ് 1.26 ശതമാനം താഴ്ന്ന് 16.94 ൽ എത്തി.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,361, 24,432, 24,547
പിന്തുണ: 24,131, 24,060, 23,945
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 55,578, 55,812, 56,193
പിന്തുണ: 54,817, 54,583, 54,203
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ഏപ്രിൽ 28 ന് 1.22 ആയി കുത്തനെ ഉയർന്നു .
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, 1.27 ശതമാനം ഇടിഞ്ഞ് 16.94 ആയി.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ
തിങ്കളാഴ്ച വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 2,474 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 2,818 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപ
യുഎസ് ഡോളറിനെതിരെ തിങ്കളാഴ്ച രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 85.23 ൽ ക്ലോസ് ചെയ്തു.
സ്വർണ്ണ വില
സ്പോട്ട് സ്വർണ്ണ വില ഔൺസിന് 0.3% കുറഞ്ഞ് 3,332.99 ഡോളറിലെത്തി.യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1% കുറഞ്ഞ് 3,343.20 ഡോളറിലെത്തി.
എണ്ണ വില
അസംസ്കൃത എണ്ണ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.4% കുറഞ്ഞ് 65.61 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.3% കുറഞ്ഞ് 61.87 ഡോളറിലെത്തി.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ, അംബുജ സിമന്റ്സ്, ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്, സിയറ്റ്, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഫൈവ്-സ്റ്റാർ ബിസിനസ് ഫിനാൻസ്, ഇന്ത്യമാർട്ട് ഇന്റർമേഷ്, ജന സ്മോൾ ഫിനാൻസ് ബാങ്ക്, പ്രജ് ഇൻഡസ്ട്രീസ്, ഷാഫ്ലർ ഇന്ത്യ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി, ട്രെന്റ്, യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി, വിശാൽ മെഗാ മാർട്ട് എന്നിവ ഏപ്രിൽ 29 ന് അവരുടെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിക്കും.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ഇൻഡസ്ഇൻഡ് ബാങ്ക്
ഏപ്രിൽ 28 മുതൽ ബാങ്കിന്റെ മുഴുവൻ സമയ ഡയറക്ടർ,ഡെപ്യൂട്ടി സിഇഒ സ്ഥാനത്ത് നിന്ന് അരുൺ ഖുറാന രാജിവച്ചു.
വിപ്രോ
യൂറോപ്പ് ആസ്ഥാനമായുള്ള വോർവെർക്ക് അതിന്റെ ഐടി ലാൻഡ്‌സ്‌കേപ്പ് കൈകാര്യം ചെയ്യുന്നതിനും പരിവർത്തനം ചെയ്യുന്നതിനും വിപ്രോയെ തിരഞ്ഞെടുത്തു. വിപ്രോ വോർവെർക്കിന്റെ ഐടി ഇൻഫ്രാസ്ട്രക്ചറിനെ രൂപകൽപ്പന ചെയ്യും.
റിലയൻസ്
തിങ്കളാഴ്ച റിലയൻസ് ഓഹരികൾ 5%-ത്തിലധികം ഉയർന്നു . 2024 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ നേട്ടമാണിത്. വിപണി മൂല്യം 17.6 ലക്ഷം കോടിയിൽ നിന്ന് 18.5 ലക്ഷം കോടിയിലെത്തി.
ഡോ. റെഡ്ഡീസ്
നവജാതശിശുക്കളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനായി സനോഫി ഹെൽത്ത് കെയറുമായുള്ള പങ്കാളിത്തം വികസിപ്പിച്ചതായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തിങ്കളാഴ്ച അറിയിച്ചു.
അദാനി ടോട്ടൽ ഗ്യാസ്
അദാനി ടോട്ടൽ ഗ്യാസ് 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 8% ഇടിവ് രേഖപ്പെടുത്തി. അറ്റാദായം 154 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 168 കോടി രൂപയായിരുന്നു.
Jobbery.in
Now loading...