Now loading...
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8915 രൂപയായും പവന് 71320 രൂപയായും കുറഞ്ഞു. ആഭരണപ്രേമികള്‍ക്ക് ഇത് സന്തോഷവാര്‍ത്തയാണ്. ഈ മാസം 19 ന് പവന് 74120 രൂപയായിരുന്ന പൊന്നിന്റെ വിലയില്‍ ഇത്രയും ദിവസം കൊണ്ട് കനത്ത ഇടിവാണ് ഉണ്ടായത്. അതായത് 11 ദിവസങ്ങള്‍ക്കിടെ 2800 രൂപയോളം കുറഞ്ഞു.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7315 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 115 രൂപയാണ് ഇന്നത്തെ നിരക്ക്.
അന്താരാഷ്ട്രമാര്‍ക്കറ്റില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടെങ്കിലും കുതിപ്പിനുള്ള പ്രവണത ഇല്ലെന്നാണ് പൊതുവായ നിരീക്ഷണം. അന്താരാഷ്ട്ര തലത്തില്‍ പുതിയ സമ്മര്‍ദ്ദങ്ങള്‍ ഒന്നും രൂപം കൊള്ളാത്ത സാഹചര്യത്തില്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുകയോ, താരിഫ് യുദ്ധം കനക്കുകയോ ചെയ്താല്‍ സ്ഥിതി മാറിമറിഞ്ഞേക്കാം.
Jobbery.in
Now loading...