ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ കരാർ നിയമനം
ആയുഷ് മിഷൻ നിരവധി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നേടാം ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
(adsbygoogle = window.adsbygoogle || []).push({});
ബയോഡാറ്റ, ഫോട്ടോ, വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവയും ഇവയുടെ എല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ജനുവരി 12ന് 5 മണിക്ക് മുൻപ് തപാൽ വഴിയോ നേരിട്ടോ അപേക്ഷ ലഭ്യമാക്കണം. ഒന്നിലധികം തസ്തികകളിലേക്കുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിൽ അയക്കേണ്ടതാണ്. അപേക്ഷയുടെ പുറത്ത് തസ്തികയുടെ പേര് നിർബന്ധമായും എഴുതണം. തസ്തികകളറിയാനും അപേക്ഷാഫോമിനും http://nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഫോൺ :0487 2939190.വാക്ക്-ഇൻ-ഇന്റർവ്യൂതിരുവനന്തപുരം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിലെ ‘പോസ്റ്റ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ ആന്റ് ട്രീറ്റ്മെന്റ് പദ്ധതിയിലേക്ക്’ എഎൻഎം സർട്ടിഫിക്കറ്റുള്ള രണ്ട് നഴ്സിങ്ങ് ഹെൽപ്പർമാരെ തെരഞ്ഞെടുക്കു_ ന്നതിന് ജനുവരി 7 ന് രാവിലെ 11 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഹോമിയോ ഫാർമസികളിലോ, പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം.ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂതിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ 2025-26 അധ്യായന വർഷത്തിൽ ബയോടെക്നോളജി വിഭാഗത്തിൽ നിലവിലുള്ള ഒരു ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി ജനുവരി 9ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ഇന്റർവ്യൂ നടത്തും.
(adsbygoogle = window.adsbygoogle || []).push({});
കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
Today's product

