January 12, 2025
Home » ആറ് മുന്‍നിര കമ്പനികളുടെ എംക്യാപ് ഒന്നര ട്രില്യണിലധികം ഇടിഞ്ഞു Jobbery Business News

രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ആറിന്റെയും സംയോജിത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,55,721.12 കോടി രൂപ ഇടിഞ്ഞു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 237.8 പോയിന്റ് അഥവാ 0.29 ശതമാനമാണ് ഇടിഞ്ഞത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടപ്പോള്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവര്‍ നേട്ടം കൈവരിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 74,563.37 കോടി രൂപ കുറഞ്ഞ് 17,37,556.68 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 26,274.75 കോടി രൂപ കുറഞ്ഞ് 8,94,024.60 കോടി രൂപയായി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 22,254.79 കോടി രൂപ ഇടിഞ്ഞ് 8,88,432.06 കോടി രൂപയായും ഐടിസിയുടെ വിപണി മൂല്യം 15,449.47 കോടി രൂപ കുറഞ്ഞ് 5,98,213.49 കോടി രൂപയിലുമെത്തി.

എല്‍ഐസിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (എംക്യാപ്) 9,930.25 കോടി രൂപ കുറഞ്ഞ് 5,78,579.16 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെത് 7,248.49 കോടി രൂപ താഴ്ന്ന് 5,89,160.01 കോടി രൂപയായും എത്തി.

എന്നിരുന്നാലും, ടിസിഎസിന്റെ മൂല്യം 57,744.68 കോടി രൂപ ഉയര്‍ന്ന് 14,99,697.28 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ മൂല്യം 28,838.95 കോടി രൂപ ഉയര്‍ന്ന് 7,60,281.13 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 19,812.65 കോടി രൂപ ഉയര്‍ന്ന് 7,52,568.58 കോടി രൂപയായും ഉയര്‍ന്നു.

എച്ച്ഡിഎഫ്സി ബാങ്ക് 14,678.09 കോടി രൂപ കൂട്ടി, അതിന്റെ മൂല്യം 13,40,754.74 കോടി രൂപയായി.

കനത്ത ഇടിവ് നേരിട്ടെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടര്‍ന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ഐസി എന്നിവരാണ് തൊട്ടു പിന്നില്‍. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *