January 11, 2025
Home » ഇന്ത്യക്ക് യൂറോപ്പിലേക്കുള്ള കവാടമാകാന്‍ ഇറ്റലി Jobbery Business News

ഇന്ത്യയ്ക്ക് യൂറോപ്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ലാന്‍ഡിംഗ് ബേസ് തന്റെ രാജ്യമാകുമെന്ന് ഇറ്റാലിയന്‍ ബിസിനസ് മന്ത്രി അഡോള്‍ഫോ ഉര്‍സോ. സമാനമായ രീതിയില്‍, ഇന്ത്യയ്ക്ക് ഇറ്റലിയുടെ ലാന്‍ഡിംഗ് ബേസ് ആയി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ സംഘടിപ്പിച്ച വില്ലാജിയോ ഇറ്റാലിയ പ്രദര്‍ശന വേളയില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ഉര്‍സോ. പുതിയ ജിയോപൊളിറ്റിക്കല്‍ സംഭവങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയ ലൈനുകള്‍ ഏകീകരിക്കുന്നത് അനിവാര്യമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക മേഖലയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള അറേബ്യന്‍ ഉപദ്വീപിലൂടെയാണ് ഈ ആശയവിനിമയ ലൈന്‍ കടന്നുപോകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാ-യൂറോപ്പ് ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള വാണിജ്യ ആശയവിനിമയത്തിന്റെ ഒരു ഇഷ്ടപ്പെട്ട ലൈനാണിത്.

ഇന്ത്യ-ഇറ്റലി ബന്ധം വാണിജ്യത്തിനപ്പുറം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു, ശാസ്ത്ര പുരോഗതി, സാങ്കേതികവിദ്യ, വ്യാവസായിക ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനായി അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രതിവര്‍ഷം 14 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ച് സംസാരിച്ച ഉര്‍സോ, അളവ് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും പരസ്പര നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഇന്ത്യയും ഇറ്റലിയും ഒരു വ്യാവസായിക പങ്കാളിത്തത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും റോം കരുതുന്നതായി ഉര്‍സോ കൂട്ടിച്ചേര്‍ത്തു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *