
Now loading...
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്. കരാറിനായുള്ള നിബന്ധനകൾക്കും അന്തിമ തീരുമാനമായി. സാധനങ്ങൾ, സേവനങ്ങൾ, കസ്റ്റംസ് സൗകര്യം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഏകദേശം 19 അധ്യായങ്ങളാണ് നിബന്ധനയിൽ ഉൾപ്പെടുന്നത്.
നിർദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ഔദ്യോഗികമായി ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ആശയക്കുഴപ്പമുള്ള ഒന്ന് രണ്ട് വ്യവസ്ഥകളിൽ കൂടി പരിഹാരം കാണേണ്ടതുണ്ടെന്ന് വാണിജ്യ വകുപ്പ് വ്യക്തമാക്കുന്നു. ഇതിനായി വാണിജ്യവകുപ്പിൻറെ ഒരു ഉന്നതതല സംഘം അടുത്ത ആഴ്ച അമേരിക്ക സന്ദർശിക്കും. ഇന്ത്യയുടെ ചീഫ് നെഗോഷിയേറ്ററും വാണിജ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുമായ രാജേഷ് അഗർവാൾ ആയിരിക്കും , യുഎസുമായുള്ള ആദ്യ ചർച്ചകൾക്കുള്ള ടീമിനെ നയിക്കുന്നത്.
ഇന്ത്യൻ, യുഎസ് വാണിജ്യ വകുപ്പിലെ ഉന്നത അംഗങ്ങൾ തമ്മിലുള്ള ചർച്ച ഏപ്രിൽ 23 ന് ആരംഭിക്കും. ഉന്നതതല യുഎസ് പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ വരുന്ന ഈ സന്ദർശനം, ഉഭയകക്ഷി വ്യാപാര കരാർ വേഗത്തിൽ നടപ്പിലാക്കാനും വിജയപ്രാപ്തിയിലെത്തിക്കാനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Now loading...