Skip to content Skip to footer

ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് ജോലി – Intelligence bureau job- SSLC jobs

Share this Job

 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) യിലേക്ക് ഇപ്പോൾ ഇതാ പുതിയ റിക്രൂട്ട്‌മെന്റ് വന്നിരിക്കുന്നു.
സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് ഇപ്പോൾ നിയമനങ്ങള്‍ നടക്കുന്നത്. ഇന്ത്യയൊട്ടാകേയായ് 4987 ഒഴിവുകളാണുള്ളത് നിലവിൽ ഉള്ളത്. തിരുവനന്തപുരം കേന്ദ്രത്തില്‍ മാത്രം 334 ഒഴിവുകൾ ഇണ്ട്.താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 17ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഷെയർ ചെയ്യണേ.
വന്നിട്ടുള്ള ഒഴിവുകള്‍ 4987 ആകെ ഉള്ളത്
1) ജനറല്‍ 2471
2) ഇഡബ്ല്യൂഎസ് 50
3) ഒബിസി (NCL) 1015
4) എസ്.സി 574
5) എസ്.ടി 426
പ്രായ പരിധി വിവരങ്ങൾ
18 വയസ് മുതല്‍ 27 വയസ് വരെ പ്രായുള്ളവര്‍ക്ക് അപേക്ഷിക്കവുന്നതു ആണ്.സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കുന്നത് ആയിരിക്കും.
യോഗ്യത വിവരങ്ങൾ
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. (കേരളത്തില്‍ മലയാളം നിർബന്ധം അറിഞ്ഞിരിക്കണം)
രണ്ട് ഘട്ടങ്ങളിലായി എഴുത്ത് പരീക്ഷ നടക്കും. അതില്‍ വിജയിക്കുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും.പിന്നീട് ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എന്നിവ നടത്തി നിയമനം നടത്തും.
അപേക്ഷ ഫീ:
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 650. എസ്.സി, എസ്.ടിക്കാര്‍ക്ക് 550. വനിത ഉദ്യോഗാര്‍ഥികള്‍ക്കും 550  അടച്ചാല്‍ മതി.
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് സെക്യൂരിറ്റി അസിസ്റ്റന്റ് തിരഞ്ഞെടുക്കുക.
നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം നേരിട്ട്  അപേക്ഷിക്കാം.

Share this Job
Go to Top
New Members can Join our free whatsapp group. Already Joined . Then Close this window
Join Now