ഇരിങ്ങാലക്കുട ടൗണിൽ പട്ടാപകൽ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു. കത്തീഡ്രൽ ദേവാലയത്തിൽ മുന്നിൽ വച്ച് മൂന്ന് മണിയോടെയാണ് സംഭവം. കാറളം സ്വദേശിയായ നളിനിയുടെ മാലയാണ് കവർന്നത്. നളിനി ചന്തക്കുന്നിൽ അടയ്ക്ക വിൽക്കുന്നതിനായി എത്തി മടങ്ങുന്നതിനെയായിരുന്നു കവർച്ച.
പള്ളിയുടെ മുന്നിലായി എത്തിയപ്പോൾ ചന്തക്കുന്ന് ഭാഗത്ത് നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം നളിനിയുടെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു. സമീപത്തെ കടയിലെ സി സി ടി വി യിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു.