Now loading...
തിരുവനന്തപുരം: സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകളിലെ തെറ്റുകളും അബദ്ധങ്ങളും പ്രചരിപ്പിക്കരുതെന്നും കുട്ടികളെ കളിയാക്കരുതെന്നും നിർദേശം. ഉത്തര പേപ്പറുകളിലെ ഇത്തരം തമാശകളും തെറ്റുകളും പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ പങ്കുവെക്കരുത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയ ജോലികൾ പുരോഗമിക്കുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ഉത്തരക്കടലാസിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തേ ഉത്തരവുണ്ട്. കുട്ടികളുടെ തെറ്റുകളും പരീക്ഷാ പേപ്പറിൽ എഴുതിവെച്ച തമാശകളും പുറത്തുവിടുന്നത് കുട്ടികളുടെ അവകാശ ലംഘനമായി കണക്കാക്കി ബാലാവകാശ കമ്മിഷന്‍ സ്വയം കേസെടുക്കാൻ സാധ്യതയുണ്ട്. പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്വയംവിശകലനം നടത്താന്‍ പറയുമ്പോഴും ഉപന്യാസവും കത്തും തയ്യാറാക്കാന്‍ പറയുമ്പോഴുമൊക്കെയാണ് കൂടുതലായി തെറ്റുകളും തമാശകളും കടന്നു വരാറുള്ളത്. എന്നാൽ ഇവയ്ക്ക് രഹസ്യ സ്വഭാവം നൽകണമെന്നാണ് മൂല്യനിർണയത്തിലെത്തുന്ന അധ്യാപകർക്കുള്ള കർശന നിർദേശം.
Now loading...