January 9, 2025
Home » എംഎസ് സൊല്യൂഷൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചു: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ചോദ്യപേപ്പറുകൾ ചോർത്തിയ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനൽ എല്ലാ അതിർവരമ്പുകളും ലംഘിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ രൂക്ഷ വിമർശനം. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സർക്കാർ ഗൗരവമായി കണ്ടിട്ടുണ്ട്. കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. പോലീസിനൊപ്പം വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും. 6 അംഗസംഘത്തെ ഇതിനായി നിയോഗിച്ചു. ഒരു മാസത്തിനകം അന്വേഷണം റിപ്പോർട്ട് സമർപ്പിക്കണം. പരീക്ഷ നടത്തിപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *