January 11, 2025
Home » എംജി പരീക്ഷയിൽ മാറ്റം, എംജിയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും

കോട്ടയം:എംജി സർവകലാശാല ഡിസംബര്‍ 6മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ് ദ്വിവല്‍സര കോഴ്സ്) പരീക്ഷകള്‍ ഡിസംബര്‍ ഏഴിന് തുടങ്ങുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍
എംജി സർവകലാശാല അഞ്ചാം സെമസ്റ്റര്‍ ബയോഇന്‍ഫര്‍മാറ്റിക്സ് (സിബിസിഎസ്-2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ അഞ്ചിന് എടത്തല എംഇഎസ് കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് അഡ്വാന്‍സ് കോഴ്സ് ഇന്‍ മള്‍ട്ടിസ്പോര്‍ടസ് ആന്‍റ് ഫിറ്റ്നസ് ട്രെയിനിംഗ് (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ അഞ്ച് മുതല്‍ മാറമ്പള്ളി എംഇഎസ് കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാഫലം
ഏഴാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎ, എംഎസ്സി (2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ http://studentportal.mgu.ac.in എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്സി ഡാറ്റാ അനലിറ്റിക്സ് (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ ബിസിനസ് ഇക്കണോമിക്സ് (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, എംഎസ്സി അപ്ലൈഡ് കെമിസ്ട്രി, (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്‍റ്ഗ്രേറ്റഡ് എംഎ, എംഎസ്സി പ്രോഗ്രാമുകളുടെ (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി ജൂണ്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കോമേഴ്സ്, മാസ്റ്റര്‍ ഓഫ് കോമേഴ്സ് ആന്‍റ് മാനേജ്മെന്‍റ് (പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബിപിഇഎഡ് (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതു മുതല്‍ നടക്കും. ഡിസംബര്‍ രണ്ടു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബര്‍ മൂന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ നാലു വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2016, 2017 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 16 മുതല്‍ നടക്കും. ഡിസംബര്‍ മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബര്‍ നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *