Now loading...
This job is posted from outside source. please Verify before any action
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ ടൗൺ എക്സ്ചേഞ്ചിൽ മാർച്ച് 7ന് രാവിലെ 10.30ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി അഭിമുഖം നടത്തും.
പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ ബിരുദം, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ളവരും, 40 വയസിൽ താഴെ പ്രായമുള്ളതുമായ കിളിമാനൂരിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർഥികൾക്കായാണ് അഭമുഖം നടത്തുന്നത്.
ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരവും മറ്റ് ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ ജോബ്ഫെയർ എന്നിവയിൽ പങ്കെടുക്കാം.
ആയതിനുള്ള സോഫ്റ്റ് സ്കിൽ/ കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ: 8921916220.
Now loading...