Now loading...
This job is posted from outside source. please Verify before any action
എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ്
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റ്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള, ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് മാനേജര്‍, മാനേജ്മെന്റ് ട്രെയിനി, എച്ച് ആര്‍ മാനേജര്‍, ബില്ലിംഗ് സ്റ്റാഫ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, 3 വീലര്‍ ഡ്രൈവര്‍, ഡെലിവറി ബോയ്, മാര്‍ക്കറ്റിങ് അഡൈ്വസര്‍ എന്നീ ഒഴിവുകള്‍ നികത്തുന്നതിനായുള്ള അഭിമുഖം മാര്‍ച്ച് 15ന് രാവിലെ 10 ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ നടക്കും.
പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനായി പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തിച്ചേരണം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത്, ബയോഡാറ്റയുടെ കോപ്പി എന്നിവ ഹാജരാക്കിയാല്‍ മതിയാകും. ഫോണ്‍: 0491-2505435, 8289847817
മിനി ജോബ് ഡ്രൈവ്
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് മാര്‍ച്ച് 13ന് രാവിലെ 10:30 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ലീവ് ടു സ്‌മൈല്‍ പ്രൈവറ്റ് ലിമിറ്റഡ്, ലൈഫ് മിത്രാ എന്നീ സ്ഥാപനങ്ങളിലേക്കായി അക്കാഡമിക് കോര്‍ഡിനേറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, ലൈഫ് മിത്ര (പാര്‍ട്ട് ടൈം/ഫുള്‍ ടൈം) തുടങ്ങിയ തസ്തികകളിലേക്കായി 25ല്‍ അധികം ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 9207155700.
Now loading...