Now loading...
നാലാം പാദത്തില്‍ മികച്ച നേട്ടവുമായി എച്ച്ഡിഎഫ്സി ബാങ്ക്. അറ്റാദായം 6.7% വര്‍ധിച്ച് 17,616 കോടിയായി. ഓഹരി ഒന്നിന് 22 രൂപ വീതം ഡിവിഡന്റും പ്രഖ്യാപിച്ചു.
വിപണി പ്രതീക്ഷകളെ മറികടക്കുന്ന ഫലമാണ് എച്ച്ഡിഎഫ്സി ബാങ്ക് പുറത്ത് വിട്ടത്. അറ്റാദായത്തിന് പുറമെ അറ്റ പലിശ വരുമാനത്തിലും പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങള്‍ രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം 10% ത്തിലധികം വര്‍ധിച്ചു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.42 ശതമാനത്തില്‍ നിന്ന് 1.33 ശതമാനമായി ചുരുങ്ങി. 2024 ഡിസംബര്‍ 31 ലെ 36,018.58 കോടി രൂപയായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി നാലാം പാദത്തില്‍ 35,222.64 കോടി രൂപയായിട്ടാണ് കുറഞ്ഞത്.
മുന്‍ പാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. അതേസമയം അറ്റ നിഷ്‌ക്രിയ ആസ്തി വെറും 0.43% ആയും കുറഞ്ഞിട്ടുണ്ട്്.
നിക്ഷേപങ്ങള്‍ 5.9% ഉയര്‍ന്ന് 27.15 ട്രില്യണ്‍ രൂപയായിട്ടുണ്ട്.ലയന ശേഷം എച്ച്ഡിഎഫ്സി ബാങ്ക് വായ്പകളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഫലങ്ങളില്‍ വന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
Jobbery.in
Now loading...