പുതുവര്‍ഷത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ തയ്യാറെടുത്ത് കേരളത്തിന്റെ സ്വന്തം ‘എയര്‍ കേരള’. സര്‍വീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഒപ്പുവെക്കും.
കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരള കണ്ണൂരിന് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തും. കമ്പനിയില്‍ കേരള സര്‍ക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 26 ശതമാനം ഓഹരിയുണ്ട്. മാര്‍ച്ചോടെ സര്‍വീസ് തുടങ്ങാനാണ് പദ്ധതി.
ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എയര്‍കേരള സര്‍വീസ് ആരംഭിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം, ട്രാവല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സേവനത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയര്‍ കേരള വാഗ്ദാനം ചെയ്യുന്നത്.
ദക്ഷിണ-മധ്യ ഇന്ത്യയിലെ ടയര്‍-രണ്ട്, ടയര്‍- മൂന്ന് വിമാനത്താവളങ്ങളിലാണ് എയര്‍ കേരള ആദ്യം ശ്രദ്ധയൂന്നുക. അന്താരാഷ്ട്ര റൂട്ടില്‍ അനുമതി കിട്ടിയാല്‍ തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ റൂട്ടുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയര്‍-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
Jobbery.in