Now loading...
തിരഞ്ഞെടുത്ത സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും (എസ്യുവി) ഹാച്ച്ബാക്കുകള്‍ക്കും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 85,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ മാസം ഡിസ്‌കൗണ്ടുകളും മറ്റ് ഓഫറുകളും ലഭിക്കുന്ന മോഡലുകളില്‍ എക്സ്റ്റര്‍, വെന്യു, ഗ്രാന്‍ഡ് ഐ10 നിയോസ്, ഐ20 എന്നിവ ഉള്‍പ്പെടുന്നുണ്ട്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള കാര്‍ നിര്‍മ്മാതാക്കളുടെ നീക്കത്തിന്റെ ഭാഗമാണ് വ്യത്യസ്ത മോഡലുകള്‍ക്കുള്ള ഈ ഓഫറുകള്‍. വോള്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായിരുന്നു ഹ്യുണ്ടായ്. എന്നാല്‍ മഹീന്ദ്ര 2026 സാമ്പത്തിക വര്‍ഷത്തില്‍ മുന്നിലെത്തി.
സ്‌കോര്‍പിയോ-എന്‍, ഥാര്‍ റോക്‌സ്, എക്‌സ്യുവി700 തുടങ്ങിയ എസ്യുവികള്‍ക്കുള്ള ഡിമാന്‍ഡ് കണക്കിലെടുത്ത്, ആഭ്യന്തര വിപണിയില്‍ മഹീന്ദ്രയുടെ വാര്‍ഷിക വില്‍പ്പന 104,761 യൂണിറ്റായി. ഹ്യുണ്ടായിയുടെ വില്‍പ്പന 88235 യൂണിറ്റാണ്.
നാല് മോഡലുകളിലും ഹ്യുണ്ടായി നടത്തുന്ന നിലവിലുള്ള ഓഫറുകള്‍ അവരുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നും അതുവഴി കാര്‍ നിര്‍മ്മാതാവിന്റെ മൊത്തത്തിലുള്ള വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ജൂണില്‍ ഹ്യുണ്ടായ് കാറുകളുടെ മോഡല്‍ തിരിച്ചുള്ള ആനുകൂല്യങ്ങള്‍ എക്സ്റ്റര്‍ – 60,000 രൂപ, ഐ20 – 70,000 രൂപ, ഗ്രാന്‍ഡ് ഐ10 നിയോസ് – 85,000, വെന്യൂ – 85,000 രൂപ എന്നിങ്ങനെയാണ്.
എക്സ്റ്റര്‍ എസ്യുവിയുടെ വില 6.21 ലക്ഷം മുതല്‍ 10.51 ലക്ഷം രൂപ വരെയാണ്, അതേസമയം ഐ20 ഹാച്ച്ബാക്കിന്റെ വില 7.04 ലക്ഷം മുതല്‍ 11.25 ലക്ഷം രൂപ വരെയും.
ഗ്രാന്‍ഡ് ഐ10 നിയോസിന്റെ വില 5.98 ലക്ഷം രൂപയില്‍ ആരംഭിച്ച് 8.62 ലക്ഷം രൂപ വരെ ആയിരിക്കും. ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ വെന്യു എസ്യുവിക്ക് 7.94 ലക്ഷം മുതല്‍ 13.53 ലക്ഷം രൂപ വരെയാണ് വില.എല്ലാം എക്‌സ്-ഷോറൂം വിലകളാണ്.
Jobbery.in
Now loading...