Now loading...
This job is posted from outside source. please Verify before any action
ഐടിഐയോ പത്താം ക്ലാസോ യോഗ്യതയുണ്ടോ? പ്രായം 28 നു താഴെയാണോ? എങ്കിൽ 28,740–72,110 ശമ്പള സ്കെയിലിൽ ജോലി റെഡി
ഐടിഐയോ പത്താം ക്ലാസോ യോഗ്യതയുണ്ടോ? പ്രായം 28 നു താഴെയാണോ? എങ്കിൽ 28,740–72,110 ശമ്പള സ്കെയിലിൽ ജോലി റെഡി.
ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിനു കീഴിൽ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 103 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം.
ചാർജ്മാൻ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഒരു വർഷ പരിചയം അല്ലെങ്കിൽ ഐടിഐ ഇലക്ട്രിക്കൽ, 3 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 5 വർഷ പരിചയം; സൂപ്പർവൈസറി സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി; 28,740-72,110.
ഇലക്ട്രിഷ്യൻ എ: ഐടിഐ ഇലക്ട്രിക്കൽ, 4 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 7 വർഷ പരിചയം; വയർമാൻ പെർമിറ്റ്; 28,430-59,700.
ഇലക്ട്രിഷ്യൻ ബി: ഐടിഐ ഇലക്ട്രിക്കൽ, 3 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 6 വർഷ പരിചയം; വയർമാൻ പെർമിറ്റ്; 28,280-57640..
വൈൻഡിങ് എൻജിൻ ഡ്രൈവർ: ഡിപ്ലോമ/ ബിഎ/ ബിഎസ്‌സി/ ബികോം/ ബിബിഎ, ഒരു വർഷ പരിചയം അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പും 3 വർഷ പരിചയവും അല്ലെങ്കിൽ പത്താം ക്ലാസും 6 വർഷ പരിചയവും; ഒന്നാം ക്ലാസ് വൈൻഡിങ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്; 28,280-57,640.
പ്രായപരിധി: 40.
അപേക്ഷ ലിങ്ക് : click here
Now loading...