തായ്വാനീസ് ഇലക്ട്രോണിക്സ് ഭീമനായ ഫോക്സ്‌കോണ്‍ അതിന്റെ ഇന്ത്യന്‍ ഫാക്ടറിക്കായി 31.8 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 267 കോടി രൂപ) ഉപകരണങ്ങള്‍ വാങ്ങിയതായി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഐഫോണ്‍ 16 പ്രോ സീരീസ് തമിഴ്നാട് യൂണിറ്റില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ നടപടി. ഇതാദ്യമായാണ് ആപ്പിളിന്റെ ഉയര്‍ന്ന നിലവാരമുള്ള ഐഫോണ്‍ പ്രോ സീരീസ് ചൈനയിലല്ലാതെ മറ്റൊരു രാജ്യത്ത് നിര്‍മ്മിക്കുന്നത്.
ഐഫോണ്‍ 16 പ്രോ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫോക്സ്‌കോണിന്റെ തമിഴ്നാട് യൂണിറ്റില്‍ ശേഷി കൂട്ടുന്നതിനാണ് ഉപകരണങ്ങള്‍ വാങ്ങിയതെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്സ് സീരീസും ഉടന്‍ പുറത്തിറക്കുമെന്ന് ആപ്പിള്‍ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഉപകരണങ്ങളുടെ വി തരണം ഈ മാസം അവസാനമോ നവംബര്‍ ആദ്യമോ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സെപ്റ്റംബര്‍ 20 മുതലാണ് ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ തുടങ്ങിയത്. അടുത്തിടെയുള്ള ബജറ്റിലെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ആദ്യമായി ഐഫോണ്‍ പ്രോ സീരീസിന് മുന്‍ പതിപ്പിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
ഐഫോണ്‍ 16 പ്രോ 1,19,900 രൂപയിലും പ്രോ മാക്‌സ് 1,44,900 രൂപയിലും ആരംഭിക്കുന്നു. ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്‌സും ഒരു വര്‍ഷം മുമ്പ് 1,34,900 രൂപയ്ക്കും 1,59,900 രൂപയ്ക്കുമാണ് പ്രാരംഭ വിലയില്‍ അവതരിപ്പിച്ചത്.
ഐഫോണ്‍ 16 പ്രോയും പ്രോ മാക്‌സും 128 ജിബി, 256 ജിബി, 512 ജിബി 1 ടിബി സ്റ്റോറേജ് കപ്പാസിറ്റികളില്‍ ലഭ്യമാണ്. ഐഫോണ്‍ സീരീസിലെ എക്കാലത്തെയും വലിയ ഡിസ്പ്ലേയും വാങ്ങാന്‍ കഴിയും.
എന്നിരുന്നാലും ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയില്‍ വിലയില്‍ മാറ്റമില്ല. ഐഫോണ്‍ 16ന്റെ വില 79,900 രൂപയിലും ഐഫോണ്‍ 16 പ്ലസ് 89900 രൂപയിലും ആരംഭിക്കുന്നു.
Jobbery.in