April 14, 2025
Home » ഒന്നാംക്ലാസ് പ്രവേശനത്തിന് 6വയസ്: 2027 ലേക്ക് നീട്ടണമെന്ന് രക്ഷിതാക്കൾ New

തിരുവനന്തപുരം:ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് ആക്കിയുള്ള തീരുമാനം 2027ലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. 2026 ജൂൺ ഒന്നുമുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണം എന്ന നിയമം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് 2027 ജൂണിലേക്ക് മാറ്റണമെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. 5 വയസ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കുട്ടികളെ പ്രീ പ്രൈമറിയിൽ ചേർത്തിരിക്കുന്നതെന്നും ഈ കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ് തികയാത്തവർ ഒട്ടേറെ ഉണ്ടെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ജൂൺ ഒന്നിന് 6വയസ് പൂർത്തിയാകാത്തവർ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരും. അതേസമയം ഇവർക്കൊപ്പം ഉള്ള 6വയസ് തികഞ്ഞ മറ്റു കുട്ടികൾ ഒന്നാം ക്ലാസിൽ എത്തുകയും ചെയ്യും. ഒരു ദിവസത്തെ വ്യത്യാസത്തിൽ പോലും കുട്ടികൾ ഒരു വർഷം കൂടി യുകെജിയിൽ ഇരിക്കേണ്ടി വരുമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *