March 18, 2025
Home » ഒന്ന് സമയം നോക്കാൻ ഇത്രയേറെ വിലയോ…?ആഡംബരത്തിന്റെ പരകോടി;ലോകത്തിലെ ഏറ്റവും വിലകൂടിയ പത്ത് വാച്ചുകളിതാ….. New
ഒന്ന് സമയം നോക്കാൻ ഇത്രയേറെ വിലയോ…?ആഡംബരത്തിന്റെ പരകോടി;ലോകത്തിലെ ഏറ്റവും വിലകൂടിയ പത്ത് വാച്ചുകളിതാ…..

കടന്നുപോയാൽ തിരിച്ചെത്താതായി എന്തുണ്ട് ഈ ലോകത്ത്? സമയം അല്ലേ.. ഒരു ഇരുമ്പുചങ്ങലയ്ക്കും ബന്ധിക്കാനാവാതെ സമയം വളരെ വേഗതയിൽ. കടന്നുപോകും. ലോകത്തെ ഏറ്റവും മികച്ച അദ്ധ്യാപകനാണ് സമയമെന്ന് പറയാം. അതുകൊണ്ട് തന്നെ സമയത്തിന് മറ്റെന്തിനെക്കാളും മൂല്യവുമുണ്ട്. സമയം കൃത്യമായി മനസിലാക്കാനായി മനുഷ്യൻ കണ്ടുപിടിച്ച ഉപകരണമാണല്ലോ വാച്ചുകളും ക്ലോക്കുകളും. ക്ലാസിക് മോഡലുകൾ മുതൽ പക്കാ ഡിജിറ്റൽ വാച്ചുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. നൂറ് രൂപ മുതൽ കോടിക്കണക്കിന് രൂപവരെയാണ് ഇവയ്‌ക്കൊക്കെ വില വരുന്നത്. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വില കൂടിയ കുറച്ച് വാച്ചുകളെ പരിചയപ്പെട്ടാലോ? ഫോർബ്‌സ് റാങ്കിംഗ് അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ വിലകൂടിയ വാച്ചുകളിതാ…

ഗ്രാഫ് ഡയമണ്ട്‌സ് ഹാലുസിനേഷൻ

 

ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ചിന്റെ പേര് തന്നെ രസകരമാണ്. ഗ്രാഫ് ഡയമണ്ട്‌സ് ഹാലുസിനേഷൻ..വില 5.5 കോടി ഡോളറിൽ അധികം. അതായത് ഏകദേശം 4,094,999,524 രൂപ. വിലയേറിയ വജ്രങ്ങൾ കൊണ്ട് പ്രത്യേക രീതിയിൽ നിർമിച്ചിരിയ്ക്കുന്നതിനാൽ ആണ് വാച്ചിന് ഇത്രയേറെ 110 കാരറ്റ് ഡയമണ്ട് കൊണ്ടാണ് വാച്ചുകൾ നിർമിച്ചിരിയ്ക്കുന്നത്. പിങ്ക്, നീല, പച്ച, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളിലെ ഡയമണ്ടുകൾ ആണ് വാച്ചിനെ അലങ്കരിക്കുന്നത്. ലണ്ടനിലെ പ്രമുഖ ജ്വല്ലറിയായ ഗ്രാഫ് ജ്വല്ലറിയുടെ ഉടമയായ ലോറൻസ് ഗ്രാഫാണ് വാച്ചിന്റെ നിർമിതിയ്ക്ക് പിന്നിൽ 2014ൽ ആണ് അദ്ദേഹം വാച്ച് നിർമിച്ചത്. വജ്രങ്ങളിലൂടെ ഒരു മഴവില്ല് പോലെ മനോഹരമായ വർണങ്ങൾ തെളിയും. പല നിറത്തിലെ ഡയമണ്ടുകൾ വാച്ച് നിർമിയ്ക്കാൻ തെരഞ്ഞെടുത്തിരിയ്ക്കുന്നതിനാൽ ആണിത്. വിവിധ ആകൃതിയിൽ മുറിച്ച ഡയമണ്ടുകളാണ് വാച്ച് നിർമാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്. ബലമായി ഒരു ഡയമണ്ടിൽ അമർത്തിയാൽ മാത്രം കാണാൻ ആകുന്ന രീതിയിൽ ആണ് ഡയൽ. സമയം അറിയേണ്ട വേളയിൽ മാത്രം ഇതിൽ പ്രസ് ചെയ്യാം. അല്ലാത്തപ്പോൾ മനോഹരമായ ബ്രേസ്‌ലെറ്റ് ആണെന്ന് തോന്നിപ്പിയ്ക്കും. ജെമോളജിസ്റ്റ്മാരും, ഡിസൈനർമാരും ഒക്കെ അടങ്ങുന്ന ഒരു ടീം ആയിരക്കണക്കിന് മണിക്കൂറുകൾ ചെലവഴിച്ചാണ് വാച്ച് രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്.

ഗ്രാഫ് ഡയമണ്ട്‌സ് ദി ഫാസിനേഷൻ

ലോകത്തിലെ രണ്ടാമത്തെ വില കൂടിയ വാച്ചാണ് ഗ്രാഫ് ഡയമണ്ട്‌സ് ദി ഫാസിനേഷൻ. 50 മില്യൺ അഥവാ 435 കോടി ഇന്ത്യൻരൂപയാണ് ഇതിന്റെ വില. വിലകൂടിയ ഡയമണ്ടുകളാണ് ഇതിന്റെ വിലയ്ക്ക് കാരണവും. ബ്രിട്ടീഷ് അത്യാഡംബര ബ്രാൻഡായ ഗ്രാഫ് തന്നെയാണ് ഇതിന്റെ നിർമ്മാണത്തിന് പിന്നിലും. 152.96 കാരറ്റ് വെള്ള ഡയമണ്ടാണ് ഈ വാച്ചിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പിയർ ആകൃതിയിലുള്ള 38.13 കാരറ്റിന്റെ ഡയമണ്ടാണ് വാച്ചിന്റെ നടുവിൽ.പിയർ ആകൃതിയിലുള്ള വജ്രം വേർപെടുത്തി മോതിരമായി ധരിക്കാം എന്നതാണിതിന്റെ മറ്റൊരു സവിശേഷത.

പടെക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം

പടെക്ക് ഫിലിപ്പ് എന്ന കമ്പനി നിർമ്മിച്ച ലോകത്തിലെ വിലകൂടിയ മൂന്നാമത്തെ വാച്ചിന്റെ വില 269 കോടി ഇന്ത്യൻ രൂപയാണ്. പടെക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300അ010 എന്നാണ് ഇതിന്റെ പേര്. രണ്ട് ഡയലുകളാണ് ഈ വാച്ചിനുള്ളത്. ബ്രാൻഡിന്റെ 175-ാം വാർഷികം ആഘോഷിക്കുന്നതിനായി 2014-ലാണ് ഈ വ്ാച്ച് അവതരിപ്പിച്ചത്.ലോകത്ത് വെറും ആറു പീസാണുള്ളത്.

മേരി ആന്റോനെറ്റ് കോംപ്ലിക്കേഷൻ

ലോകത്തിലെ ഏറ്റവും വിലകൂടിയ നാലാമത്തെ വാച്ച്… ബ്രെഗറ്റ് ഗ്രാൻഡെ കമ്പനി നിർമ്മിച്ച മേരി ആന്റോനെറ്റ് കോംപ്ലിക്കേഷൻ ആണ്. 3 മില്യൺ ഡോളർ (25.87 കോടി രൂപ) ആണ് ഇതിന്റെ വില. ഇത് നിർമ്മിക്കാൻ ഏകദേശം 40 വർഷമെടുത്തു. 1827 ലാണ് ഇത് നിർമ്മിച്ചത്. 1900 ലാണ് ഇത് മോഷ്ടിക്കപ്പെട്ടത്. ഇപ്പോൾ അത് ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇത് ആദ്യം മേരി ആന്റോനെറ്റിന്റെ രാജ്ഞിക്കുവേണ്ടിയാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചത്. 1827-ൽ പൂർത്തിയാകുന്നതിന് മുമ്പ് അവർ വധിക്കപ്പെട്ടതിനാൽ, അത് പൂർത്തിയായതായി അവർ ഒരിക്കലും കണ്ടില്ല.

101 മാഞ്ചെറ്റ്

ജെയ്ഗർ-ലെകോൾട്രെ ജ്വല്ലറിയുടെ 101 മാഞ്ചെറ്റ് ആണ് ഏറ്റവും വിലയേറിയ അഞ്ചാമത്തെ വാച്ച്. 26 ദശലക്ഷം ഡോളർ (21.55 കോടി രൂപ) ആണ് ഇതിന്റെ വില. 2012 ൽ പുറത്തിറങ്ങിയ ഈ കൈകൊണ്ട് നിർമ്മിച്ച ടൈംപീസ്, എലിസബത്ത് രാജ്ഞിയുടെ 60 വർഷത്തെ ഭരണം ആഘോഷിക്കുന്നതിനായി പ്രത്യേക സമ്മാനമായി നിർമ്മിച്ചതാണ്. സങ്കീർണ്ണമായ രൂപകൽപ്പനയാണ് ഇതിനെ വേറിട്ടു നിർത്തുന്നത്, ഘടനയിൽ 577 വജ്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നീലക്കല്ല് കൊണ്ട് പൊതിഞ്ഞ ഡയലും ജെയ്ഗർ-ലീകോൾട്രെയുടെ സിഗ്‌നേച്ചർ കരകൗശല വൈദഗ്ധ്യവും ഉള്ള ഈ വാച്ച് ആഡംബരത്തിന്റെയും കൃത്യതയുള്ള എഞ്ചിനീയറിംഗിന്റെയും അപൂർവ മിശ്രിതമാണ്.

ഹെൻറി ഗ്രേവ്‌സ് സൂപ്പർ കോംപ്ലിക്കേഷൻ

പാടെക് ഫിലിപ്പിന്റെ ഹെൻറി ഗ്രേവ്‌സ് സൂപ്പർ കോംപ്ലിക്കേഷൻ ആണ് ഏറ്റവും വിലയേറിയ ആറാമത്തെ വാച്ച്. 26 ദശലക്ഷം ഡോളർ (21.55 കോടി രൂപ) ആണ് ഇതിന്റെ വില. 1933 ലാണ് ഈ വാച്ച് നിർമ്മിച്ചത്.നിർമ്മിക്കാൻ ഏകദേശം 7 വർഷമെടുത്തു. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ പോക്കറ്റ് വാച്ചുകളിൽ ഒന്നായി അറിയപ്പെടുന്ന ഇതിൽ ഒരു കലണ്ടർ, വെസ്റ്റ്മിൻസ്റ്റർ മണിനാദങ്ങളുള്ള ഒരു മിനിറ്റ് റിപ്പീറ്റർ, സൂര്യോദയ, സൂര്യാസ്തമയ സൂചകങ്ങൾ, ഗ്രേവ്‌സിന്റെ ന്യൂയോർക്ക് വസതിക്ക് മുകളിലുള്ള രാത്രി ആകാശത്തിന്റെ പകർപ്പ് കാണിക്കുന്ന ഒരു ആകാശ ചാർട്ട് എന്നിവ ഉൾപ്പെടുന്നു.

201 കാരറ്റ് ചോപാർഡ്

201 കാരറ്റ് ചോപാർഡ് ലോകത്തിലെ ഏറ്റവും വിലയേറിയ ഏഴാമത്തെ വാച്ചാണ്. 2.5 ദശലക്ഷം ഡോളർ (20.72 കോടി രൂപ) ആണ് ഇതിന്റെ വില.വെള്ളയും മഞ്ഞയും സ്വർണ്ണത്തിൽ നിർമ്മിച്ച ഈ 2000-ൽ സ്വിസ് വാച്ച് നിർമ്മാതാവ് കാൾ ഷുഫെൽ കകക പുറത്തിറക്കിയ ഈ വാച്ച് 874 വജ്രങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. അതിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് സ്പ്രിംഗ്-ലോഡഡ് മെക്കാനിസമാണ്, അത് അമർത്തുമ്പോൾ, ഹൃദയാകൃതിയിലുള്ള മൂന്ന് വജ്രങ്ങൾ – 15 കാരറ്റ് പിങ്ക്, 12 കാരറ്റ് നീല, 11 കാരറ്റ് വെള്ള – ഇതളുകൾ പോലെ തുറക്കാൻ കാരണമാകുന്നു.

പോൾ ന്യൂമാൻ ഡേടോണ

ഏറ്റവും വിലപിടിപ്പുള്ള എട്ടാമത്തെ വാച്ച് റോളക്സ് കമ്പനിയുടേതാണ് . കമ്പനിയുടെ പോൾ ന്യൂമാൻ ഡേടോണയുടെ വില 18.7 ഡോളറാണ്. അതായത് ഏകദേശം 162 കോടി ഇന്ത്യൻ രൂപ. 1968 ലാണ് ഇത് നിർമ്മിച്ചത്.

ജേക്കബ് ആൻഡ് കോ. ബില്യണയർ

ജേക്കബ് ആൻഡ് കോ. ബില്യണയർ വാച്ച് പേര് പോലെ തന്നെ ശതകോടീശ്വരന്മാർക്കായി നിർമ്മിച്ച വാത്താണ് 18 കാരറ്റ് വൈറ്റ് ഗോൾഡിൽ ഡയമണ്ടുകൾ പതിപ്പിച്ചാണ്   ഇത് നിർമ്മിച്ചിരിക്കുന്നത്. എമ്രാൻഡ് കട്ട് ഡമണ്ടാണ് ഇതിന് ഉരയോഗിച്ചിരിക്കുന്നത്. സ്‌കെൽട്ടൻ ഡയലാണ് ഈ വാച്ചിന്റെ പ്രത്യേകത. 2015 ൽ പുറത്തിറക്കിയ ഈ വാച്ചിന്റെ വില 156 കോടി രൂപയാണ്.

പടെക് ഫിലിപ്പ് സ്റ്റെയിലൻസ് സ്റ്റീൽ

പടെക് ഫിലിപ്പിന്റേതാണ് ലോകത്തെ പത്താമത്തെ വിലകൂടിയ വാച്ച്.100 കോടി രൂപയാണ് ഇതിന്റെ വില. 1943 ലാണ് ഇത് നിർമ്മിച്ചത്. സാധാരണയായി മഞ്ഞ അല്ലെങ്കിൽ റോസ് സ്വർണ്ണത്തിൽ വരുന്ന മിക്ക പാടെക് ഫിലിപ്പ് വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ ഉയർന്ന ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ കേസ് ഉണ്ട്. സ്റ്റീൽ സ്വർണ്ണത്തേക്കാൾ ആഡംബരം കുറഞ്ഞതായി തോന്നുമെങ്കിലും, ഉയർന്ന നിലവാരമുള്ള വാച്ച്

Leave a Reply

Your email address will not be published. Required fields are marked *